കോഴഞ്ചേരി: . ആറൻമുള ഉത്രട്ടാതി ജലോത്സവം വർണാഭമായി. ആറൻമുള ഉത്രട്ടാതി ജലമേളയിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂരും മന്നം ട്രോഫി സ്വന്തമാക്കി. ആടയാഭരണങ്ങൾ അണിഞ്ഞ് നന്നായി പാടിത്തുഴഞ്ഞെത്തിയതിന് ആർ.ശങ്കർ സുവർണ്ണട്രോഫി നെല്ലിക്കൽ പള്ളിയോടം കരസ്ഥമാക്കി.
എ ബാച്ചിൽ അയിരൂർ രണ്ടാമതും മല്ലപ്പുഴശേരി മൂന്നാമതുമെത്തി.ബി ബാച്ചിൽ രണ്ടാമത് കോടിയാട്ടുകരയും ഇടപ്പാവൂർ മൂന്നാമതുമെത്തിഎ ബാച്ച് ലൂസേഴ്‌സ് ഫൈനലിൽ കുറിയന്നൂർ മുന്നിലെത്തി . മന്ത്രി വീണാജോർജ് ഉദ്ഘാടനംചെയ്തു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ അദ്ധ്യക്ഷനായി. പ്രമോദ് നാരായൺ എം.എൽ.എ വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിച്ചു. സിനിമാതാരം ജയസൂര്യ സുവനീർ പ്രകാശനം ചെയ്തു. വാഴൂർ തീർത്ഥപാദാശ്രമം സ്വാമി പ്രജ്ഞാനന്ദ തീർത്ഥ പാദർ അനുഗ്രഹ പ്രഭാഷണം നടത്തി.
Aranmula Uthrattathi Festival turns colorful













