കാഠ്മണ്ഡു: സോഷ്യല്‍ മീഡിയയ്ക്ക് വിലക്കു പ്രഖ്യാപിച്ചതിനെ തുടര്‍ന്നു നേപ്പാളില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷധേം അതിശക്തമായി തുടരുന്നു. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചൊഴിഞ്ഞിട്ടും രാജ്യത്ത് സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സൈന്യം രാജ്യത്ത് കര്‍ഫ്യു പ്രഖ്യാപിച്ചു.
ഇടക്കാല സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതു വരെ സമാധാനം ഉറപ്പാക്കാനുള്ള ചുമതല ഏറ്റെടുത്താണഅ സൈന്യം രാജ്യവ്യാപകമായി കര്‍ഫ്യു പ്രഖ്യാപിച്ചത്. നിലവില്‍ രാജ്യത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ രാവിലെ ആറുവരെയാണ് കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുള്ളത്.
രാജ്യതലസ്ഥാനത്ത് ഉള്‍പ്പെടെ തോക്കേന്തിയ സൈനീകര്‍ നിലയുറപ്പിച്ചു. ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന നിര്‍ദേശവും നല്കിയിട്ടുണ്ട്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തര്‍പ്രദേശില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. നേപ്പാളിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ നിലവിലുള്ള സ്ഥലത്തു തന്നെ തുടരണമെന്നു വിദേശ കാര്യ മന്ത്രാലയം അറിയിച്ചു
രാജ്യത്ത് ഫേസ്ബുക്കും യൂട്യൂബും എക്‌സും അടക്കം 26 പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരോധിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Army declares curfew in Nepal