ദുബായ്: തുല്യശക്തികളുടെ പോരാട്ടമാകുമെന്ന് വസീം അക്രം അടക്കമുള്ളവർ പ്രവചിച്ച ഏഷ്യാ കപ്പ് പോരാട്ടത്തിൽ പാകിസ്താനെതിരേ ഇന്ത്യയ്ക്ക് അനായാസ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് പാകിസ്താൻ ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം 15.5 ഓവറിൽ ഏഴു വിക്കറ്റുകൾ ബാക്കിനിൽക്കേ ഇന്ത്യ മറികടന്നു. ജയത്തിനു ശേഷം പാകിസ്താൻ താരങ്ങളുമായി ഹസ്തദാനം ചെയ്യാതെയാണ് ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവും ശിവം ദുബെയും മടങ്ങിയത്. ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാകിസ്താനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യക്ക് തകർപ്പൻ വിജയം. ദുബായിൽ നടന്ന മത്സരത്തിൽ 128 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 25 പന്തുകൾ ബാക്കിനിൽക്കെ വിജയം ഉറപ്പിച്ചു. നായകൻ സൂര്യകുമാർ യാദവ്, അഭിഷേക് ശർമ, തിലക് വർമ എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്.
47 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അഭിഷേക് ശർമയും തിലക് വർമയും 31 റൺസ് വീതം നേടി. പാകിസ്താനുവേണ്ടി സായിം അയൂബ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു. ഷാഹിബ്സദ ഫർഹാൻ 40 റൺസും ഷഹീൻ ഷാ അഫ്രീദി 33 റൺസും നേടി.
ഇന്ത്യക്കുവേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും, ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ഈ ഏഷ്യാ കപ്പിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ യുഎഇയെയാണ് പരാജയപ്പെടുത്തിയത്.
Asia Cup Cricket: India scores a stunning victory over Pakistan