മണിപ്പൂരിൽ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം; രണ്ട് അസം റൈഫിൾസ് ജവാന്മാർക്ക് വീരമൃത്യു; നാലുപേര്‍ക്ക് പരിക്ക്

മണിപ്പൂരിൽ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം; രണ്ട് അസം റൈഫിൾസ് ജവാന്മാർക്ക് വീരമൃത്യു; നാലുപേര്‍ക്ക് പരിക്ക്

ഇംഫാൽ: മണിപ്പൂരിൽ അസം റൈഫിൾസ് സൈനിക വാഹനത്തിന് നേരെ നടന്ന ആക്രമണത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. നാല് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ഇംഫാലിൽ നിന്ന് ബിഷ്ണുപൂരിലേക്ക് പോവുകയായിരുന്ന അസം റൈഫിൾസിന്റെ വാഹനത്തിന് നേരെ അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു.

ഇംഫാലിനും ചുരാചന്ദ്പൂരിനും ഇടയിലുള്ള നമ്പോൽ സബൽ ലെയ്കായ് എന്ന സ്ഥലത്ത് വെച്ചാണ് ആക്രമണമുണ്ടായത്. സൈനിക വാഹനം കടന്നുപോകുമ്പോൾ പതിയിരുന്ന അക്രമിസംഘം വെടിയുതിർക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വെടിവെപ്പിൽ പരിക്കേറ്റവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ 33 ജവാന്മാരുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. സംഭവസ്ഥലത്ത് സുരക്ഷാ സേന കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ട്.

Attack on security forces in Manipur; Two Assam Rifles jawans martyred, four injured

Share Email
LATEST
More Articles
Top