ഭക്ഷണത്തില്‍ വിഷം നല്കി ബന്ധുക്കളെ കൊലപ്പെടുത്തിയ സംഭവം: ഓസ്‌ട്രേലിയന്‍ യുവതിക്ക് പരോളില്ലാതെ 33 വര്‍ഷത്തെ തടവ്

ഭക്ഷണത്തില്‍ വിഷം നല്കി ബന്ധുക്കളെ കൊലപ്പെടുത്തിയ സംഭവം: ഓസ്‌ട്രേലിയന്‍ യുവതിക്ക് പരോളില്ലാതെ 33 വര്‍ഷത്തെ തടവ്

കാന്‍ബറ: ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഭര്‍തൃബന്ധുക്കളെ കൊന്നൊടുക്കിയ സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ യുവതി 33 വര്‍ഷം തടവറയ്ക്കുളളില്‍. ഓസ്‌ട്രേലിയന്‍ സുപ്രീം കോടതിയാണ് ഇവരെ 33 വര്‍ം പരോളില്ലാതെ തടവ് അനുഭവിക്കാന്‍ വിധി പ്രസ്താവിച്ചത്. 50 കാരിയായ എറിന്‍ പാറ്റേഴ്‌സനെയാണ് സുപ്രീം കോടതി 33 വര്‍ഷം തടവറയിലേക്ക് അയച്ചത്.

2023ലാണ് ലോകത്തെ തന്നെ ഭീതിയിലാഴ്ത്തിയ കൂട്ടക്കൊല നടന്നത്. ബന്ധുക്കളെ വിരുന്നിന് ക്ഷണിച്ച് മാരക വിഷമുള്ള കൂണ്‍ ചേര്‍ത്ത ഭക്ഷണം നല്‍കിയാണ് എറിന്‍ പാറ്റേഴ്‌സണ്‍ കൊലപാതകങ്ങള്‍ നടത്തിയത്. വിഷം ചേര്‍ത്ത ഭക്ഷണം കഴിച്ച് ഭര്‍ത്താവിന്റെമാതാപിതാക്കളായ ഡോണ്‍, ഗെയില്‍ പാറ്റേഴ്‌സണ്‍, ഗെയിലിന്റെ സഹോദരി ഹീതര്‍ വില്‍ക്കിന്‍സണ്‍ എന്നിവരാണ് മരിച്ചത്. ഹീതറിന്റെ ഭര്‍ത്താവ് ഇയാന്‍ വില്‍ക്കിന്‍സണും വിഷ ബാധയേറ്റെങ്കിലും ആഴ്ചകളോളം നീണ്ട ചികിത്സിച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്നു.എറിന്‍ കുറ്റക്കാരിയെന്ന് ഓസ്‌ട്രേയിലയന്‍ സുപ്രീം കോടതി ജൂലൈ 26 കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.

കേസിന്റെ വിധി കേള്‍ക്കാനായി കോടതിയില്‍ എത്തിയപ്പോള്‍ എറിന്‍ പാറ്റേഴ്‌സണ്‍ കണ്ണടച്ച് നിര്‍വികാരഭാവത്തോടെ ഇരിക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതരമായ കുറ്റമാണ് എറിന്‍ പാറ്റേഴ്‌സണ്‍ ചെയ്തത് എന്ന് വിലയിരുത്തിയാണ് കോടതിയുടെ വിധി. കൂട്ടക്കൊല നടത്തുന്നതിനായി വലിയ ആസൂത്രണം നടത്തി, തെളിവുകള്‍ നശിപ്പിച്ചു, കുടുംബത്തോട് വിശ്വാസ വഞ്ചനകാട്ടി തുടങ്ങിയ വിലയിരുത്തലോടെയായിരുന്നു ജസ്റ്റിസ് ബീല്‍ ശിക്ഷ വിധിച്ചത്.

Australian woman sentenced to 33 years in prison without parole for killing relatives by poisoning them with food

Share Email
LATEST
More Articles
Top