കോട്ടയം: അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനുകൂല നിലപാട സ്വീകരിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻനായർ ആ നിലപാട് ശക്തമാക്കി. ഇന്ന് ചങ്ങനാശേരിയിൽ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത് .
രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും പറഞ്ഞു ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ പൊതുയോ ഗത്തിനെത്തിയപ്പോഴായിരുന്നു ജി സുകുമാരൻ നായരുടെ പ്രതികരണം.
തന്‍റെ രാഷ്ട്രീയ നിലപാട് നേരത്തെ തന്നെ പറഞ്ഞതാണെന്നും പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചോട്ടെയെന്നും അത് നേരിട്ടോളാമെന്നും കൂട്ടിച്ചേർത്തു.
നായർ സർവീസ് സൊസൈറ്റിയുടെ വരവ്, ചെലവ് കണക്ക് അംഗീകരിക്കുന്നതിനുള്ള പൊതുയോഗമാണ് ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ പ്രതിനിധിസഭാ മന്ദിരത്തിൽ നടക്കുന്നത്.
സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെ നായര്‍ക്കെതിരെ വീണ്ടും ബാനറുകൾ പ്രത്യക്ഷപ്പെട്ടു. സുകുമാരൻ നായര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പൂഞ്ഞാര്‍ ചേന്നാട് കരയോഗം ഓഫീസിന് മുന്നിൽ ബാനര്‍ കെട്ടി. അയ്യപ്പ വിശ്വാസികളായ സമുദായാംഗങ്ങളെ സുകുമാരൻ നായർ പിന്നിൽ നിന്ന് കുത്തിയെന്നാണ് ബാനറിലുള്ളത്.
Ayyappa Sangam: Sukumaran Nair firmly stands in favor of the government













