പത്തനംതിട്ട: ശബരിമലയെ ആഗോള തീര്‍ഥാടനകേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ് അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്ന് ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍. അയ്യപ്പ സംഗമത്തിനെതിരെ പ്രചാരണം നടക്കുന്നവര്‍ക്ക് പല രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകും. എന്നാല്‍ അയ്യപ്പ സംഗമം ശ്രദ്ധിച്ചത് ശബരിമലയുടെ പശ്ചാത്തല വികസനത്തിനുള്ള ചര്‍ച്ചകളിലാണ്.അതിനാല്‍ തന്നെ മറ്റ് വിവാദങ്ങളൊക്കെ അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ആഗോള അയ്യപ്പസംഗമത്തില്‍ 4,126 പേരാണ് പങ്കെടുത്തത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 2125 പേരും, വിദേശ രാജ്യങ്ങളില്‍ നിന്ന് 182 പേരും പങ്കെടുത്തു.
അയ്യപ്പസംഗമത്തില്‍ 640 പേര്‍ മാത്രം പങ്കെടുക്കുന്നുള്ളു എന്ന രീതിയില്‍ പ്രചരണം നടന്നു. എന്നാല്‍ പങ്കെടുത്തവരുടെ കണക്കുകള്‍ ആര്‍ക്കും പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.
Ayyappa Sangam was organized solely with the aim of making Sabarimala a global pilgrimage centre: Devaswom Minister













