ബാകു: ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷനി(എസ്‌സിഒ)ല്‍ പൂര്‍ണ അംഗത്വം തേടാനുള്ള തങ്ങളുടെ നീക്കത്തിന് ഇന്ത്യ തടസ്സം സൃഷ്ടിക്കുകയാണെന്ന ആരോപണവുമായി അസര്‍ബൈജാന്‍. പാകിസ്താനുമായി അസര്‍ബൈജാനുള്ള അടുപ്പമാണ് ഇന്ത്യയുടെ ഈ നിലപാടിന് കാരണമെന്നും അവര്‍ ആരോപിച്ചു
പാകിസ്താന് അസര്‍ബൈജാന്‍ നല്‍കുന്ന പിന്തുണയോടുള്ള പ്രതികാരമാായി ഇന്ത്യ അന്താരാഷ്ട്രസംഘടനകളില്‍ നിലപാട് സ്വീകരിക്കുകയാണെന്ന് പാക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ് ആരോപിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ അനഡൊലൗ റിപ്പോര്‍ട്ട് ചെയ്തു. എസ്‌സിഒയില്‍ പൂര്‍ണ അംഗത്വം നേടാനുള്ള അസര്‍ബൈജാന്റെ നീക്കത്തെ ഇന്ത്യ ‘ഒരിക്കല്‍ക്കൂടി’ എതിര്‍ത്തുവെന്ന് അസര്‍ബൈജാന്‍ മാധ്യമമായ എന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, അസര്‍ബൈജാന്റെ ആവശ്യത്തെ ചൈന പിന്തുണച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇന്ത്യക്കെതിരേ അസര്‍ബൈജാന്‍ നിലപാട് കൈക്കൊണ്ടിരുന്നു. പാകിസ്താനു നേര്‍ക്ക് ഇന്ത്യ നടത്തിയ ആക്രമണത്തെ പരസ്യമായി വിമര്‍ശിക്കുകയും ഇസ്ലാമാബാദിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എസ്‌സിഒ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴും അസര്‍ബൈജാന്‍ പ്രസിഡന്റ് പാകിസ്താന്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഈയടുത്തു നടന്ന സംഘര്‍ഷത്തില്‍ ഇന്ത്യക്കുമേല്‍ പാകിസ്താന്‍ ‘നേടിയ വിജയത്തെ’ പ്രശംസിച്ച ഇല്‍ഹാം അലിയേവ്, ഇസ്ലാമാബാദുമായുള്ള സാഹോദര്യത്തിന് മുന്‍ഗണന നല്‍കുന്നത് തുടരുമെന്നും പാക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പറഞ്ഞിരുന്നു.
Azerbaijan says India is obstructing its move to seek full membership in SCO