ഏഷ്യാ കപ്പുയർത്തിയ ടീം ഇന്ത്യയ്ക്ക് 21 കോടിയുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ഏഷ്യാ കപ്പുയർത്തിയ ടീം ഇന്ത്യയ്ക്ക് 21 കോടിയുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
Share Email

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെ തകർത്ത് കിരീടം സ്വന്തമാക്കിയ ടീം ഇന്ത്യയ്ക്ക് 21കോടിയുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഫൈനലില്‍ പാകിസ്ഥാനെ അഞ്ചു വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. . ഇന്ത്യയുടെ ഒമ്പതാമത്തെ ഏഷ്യാ കപ്പ് കിരീടമാണിത്

സമ്മാനത്തുകയായ 21 കോടി രൂപ കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, ടീം ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കിടയില്‍ വിതരണം ചെയ്യും. രാജ്യവ്യാപകമായ ആഘോഷങ്ങള്‍ക്കിടയിലാണ് ബോര്‍ഡിന്റെ പ്രഖ്യാപനം. ഇന്ത്യയുടെ പ്രകടനത്തെയും സമ്മര്‍ദ്ദത്തില്‍ വീഴാതെ മുന്നേറാനുള്ള ടീമിന്റെ കഴിവിനെയും ബിസിസിഐ പ്രശംസിച്ചു.

തിലക് വര്‍മയുടെ മികച്ച പോരാട്ടമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അവസാന ഓവറിലാണ് വിജയം കണ്ടത്. തിലക് വര്‍മ്മ (69 നോട്ടൗട്ട്), ശിവം ദുബെ (22 പന്തില്‍ 33), സഞ്ജു സാംസണ്‍ എന്നിവരുടെ ബാറ്റിങ് ആണ് ഇന്ത്യയുടെ വിജയത്തിന് പിന്നില്‍.

BCCI announces Rs 21 crore reward for Team India for lifting Asia Cup

Share Email
LATEST
Top