വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി

വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതിയുടെ സുപ്രധാന വിധി. നിയമത്തിലെ രണ്ട് പ്രധാന വ്യവസ്ഥകളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. അഞ്ചു വർഷം ഇസ്ലാം മതം പിന്തുടർന്നവർക്ക് മാത്രമേ വഖഫ് പദവിയിൽ തുടരാൻ കഴിയൂ എന്ന വ്യവസ്ഥയാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇത് കോടതി സ്റ്റേ ചെയ്തു. രണ്ടാമത്തേത് വഖഫ് ഭൂമിക്ക് മേൽ അന്വേഷണം നടക്കുമ്പോൾ അത് വഖഫ് ഭൂമി അല്ലാതായി മാറുമെന്ന വ്യവസ്ഥയാണ്. കൂടാതെ, വഖഫ് ബോർഡുകളിൽ മൂന്നിൽ കൂടുതൽ അമുസ്‌ലിങ്ങൾ ഉണ്ടാകരുതെന്നും കോടതി ഉത്തരവിട്ടു. വഖഫ് നിയമ ഭേദഗതിക്കെതിരെ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ നിർണായക ഉത്തരവ്.

Share Email
LATEST
Top