ബിനോയ് തോമസ് ഫോമാ ട്രഷറര്‍ ആയി മത്സരിക്കുന്നു

ബിനോയ് തോമസ് ഫോമാ ട്രഷറര്‍ ആയി മത്സരിക്കുന്നു

ന്യുയോര്‍ക്ക്: കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് മുന്‍ പ്രസിഡണ്ടും ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ ആര്‍.വി.പിയും ആയിരുന്ന ബിനോയ് തോമസ് ഫോമാ ട്രഷറര്‍ (2026-2028) ആയി മത്സരിക്കുന്നു

ഫ്ലോറിഡയില്‍ നിന്നുള്ള മാത്യു വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഫിലാഡല്‍ഫിയയില്‍ നിന്നുള്ള അനു സ്‌കറിയ, കാലിഫോര്‍ണിയയില്‍ നിന്നുള്ള ജോണ്‍സണ്‍ ജോസഫ്, ഡാലസില്‍ നിന്നുള്ള രേഷ്മ രഞ്ജന്‍ എന്നിവരുടെ പാനലില്‍ മത്സരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ബിനോയ് തോമസ് പറഞ്ഞു. സംഘടനക്കു സുതാര്യതയും പുതിയ കാഴച്പ്പാടും നല്‍കുന്നതാണ് ഈ പാനല്‍. നിരന്തരം അധികാരത്തില്‍ തുടരാനോ സ്വാര്ഥതാല്പര്യങ്ങളോ ഇല്ലാത്തതാണ് ഈ പാനല്‍.

അമേരിക്കന്‍ മണ്ണില്‍ 40 വര്‍ഷത്തെ കലാ സാംസ്‌കാരിക നേതൃരംഗത്തെ പ്രവര്‍ത്തി പരിചയവുമായാണ് ബിനോയ് തോമസ് മത്സരരംഗത്തെത്തുന്നത്. കോവിടിന്റെ പ്രഭവ കേന്ദ്രമായിരുന്ന (ലുശരലിലേൃ) ആയിരുന്ന ന്യു യോര്‍ക്കില്‍ മഹാമാരി കാലത്ത് ഫോമാ മെട്രോ റീജിയനെ വിജയ പാതയിലേക്ക് നയിക്കുവാന്‍ കരുത്തു കാണിച്ച നേത്രുത്വ പാടവം ഏറെ അഭിനന്ദനം നേടിയിരുന്നു. മഹാമാരിയില്‍ ദുരിതത്തിലായവര്‍ക്ക് തുണയാകാനും സഹായമെത്തിക്കാനും ഫോമയുടെ മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുവാനായതില്‍ ബിനോയി അഭിമാനിക്കുന്നു.

‘എന്നെ ഞാനാക്കിയ, അക്ഷരങ്ങളുടെയും അമ്പലങ്ങളുടെയും പള്ളികളുടെയും നാടായ കോട്ടയത്ത് നിന്നും എത്തിയ എനിക്ക് നാടിനെ സ്‌നേഹിക്കാനും കേരള കലാ സാംസകാരിക രംഗത്തു വളരുവാനും സഹായകമായത് കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് എന്ന സംഘടനയാണ്. അതുപോലെ തന്നെ നല്ല സുഹൃത്ബന്ധളും,’ ബിനോയ് ചൂണ്ടിക്കാട്ടുന്നു.

‘കേരളത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെ അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ മായാതെ നിലനിറുത്തുന്നതിനൊപ്പം വിധിയുടെ വിളയാട്ടത്തില്‍ വീണു പോയവര്‍ക്ക് കൈത്താങ്ങായി തീരുവാന്‍ ഫോമാ എന്ന സംഘടനയില്‍ കൂടി പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നു.’

കേരള സമാജത്തിന്റെ മേല്‍ക്കൂര പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു 8 ഭവനങ്ങള്‍നിര്‍മ്മിച്ചു നല്‍കി . പ്രക്രുതി ദുരന്തത്തില്‍ തകര്‍ന്ന വയനാട്ടില്‍ സഹായമെത്തിക്കാന്‍ 24 ന്യുസിനൊപ്പം കേരള സമാജം പ്രവര്‍ത്തിക്കുകയുണ്ടായി .’ഭവനരഹിതര്‍ക്കു ഒരു തണലായി തീരുവാനും സഹജീവികളെ സ്‌നേഹിക്കുവാനും കലാരംഗത്തെ തൊട്ടുണര്‍ത്തുവാനും കഴിഞ്ഞതില്‍ അഭിമാനിക്കുന്നു . എല്ലാ മലയാളി സംഘടനകളെയും ഒരു കുടക്കീഴില്‍ ഒരുമിച്ചു നിര്‍ത്തി കലാ സാംസ്‌കാരിക സാമൂഹിക രംഗത്ത് ഏറ്റവും നല്ല മാതൃകയാകുവാന്‍ സാധിക്കും എന്നുറപ്പുണ്ട്.’

അമേരിക്കയിലും കാനഡയിലുമുള്ള നിരവധി സുഹൃത്തുക്കളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് താന്‍ മത്സരരംഗത്ത് വന്നതെന്നും ബിനോയി വ്യക്തമാക്കി.

Binoy Thomas Foma is running for treasurer.

Share Email
Top