പാക്കിസ്ഥാനില്‍ സൈനീക ആസ്ഥാനത്തിനു സമീപം സ്‌ഫോടനം: 10 പേര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനില്‍ സൈനീക ആസ്ഥാനത്തിനു സമീപം സ്‌ഫോടനം: 10 പേര്‍ കൊല്ലപ്പെട്ടു

ഇസ്‌ളാമാബാദ്: പാക്കിസ്ഥാനില്‍ സൈനീക ആസ്ഥാനത്തിനു സമീപം ഉഗ്ര സ്‌ഫോടനം. സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. പാകിസ്താനിലെ ബലൂചിസ്ഥാനിലെ
അര്‍ധസൈനിക ആസ്ഥാനത്തിനു സമീപമാണ് അതിരൂക്ഷമായ സ്‌ഫോടനം ഉണ്ടായത്. ക്വറ്റയിലുള്ള അര്‍ധസൈനിക ആസ്ഥാനത്തിന് പുറത്ത് കാറില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.

സ്‌ഫോടകവസ്തുക്കള്‍ നിറച്ച  വാഹനം മോഡല്‍ ടൗണില്‍ നിന്ന് ഹാലി റോഡിലേക്ക് തിരിയുമ്പോഴാണ് സ്ഫോടനം ഉണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രവിശ്യാ ആരോഗ്യമന്ത്രി ബഖത് കാക്കര്‍ പറഞ്ഞു.

ബലൂചിസ്ഥാന്‍ വാദവുമായി  ബലൂച് ലിബറേഷന്‍ ആര്‍മി  ഈ മേഖലയില്‍ തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

Blast near military headquarters in Pakistan: 10 killed

Share Email
Top