ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തില്‍ ഇസ്രയേലിനെ വിമര്‍ശിച്ച കൊളംബിയന്‍ പ്രസിഡന്റിന്റെ തലയില്‍ ചുംബിച്ച് ബ്രസീലിയന്‍ പ്രസിഡന്റ്

ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തില്‍ ഇസ്രയേലിനെ വിമര്‍ശിച്ച കൊളംബിയന്‍ പ്രസിഡന്റിന്റെ തലയില്‍ ചുംബിച്ച് ബ്രസീലിയന്‍ പ്രസിഡന്റ്

ന്യൂയോര്‍ക്ക് : ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ രൂക്ഷമായി വിമര്‍ശിച്ച കൊളംബിയന്‍ പ്രസിഡന്റിനെ ബ്രസീലിയന്‍ പ്രസിഡന്റ് ചുംബിക്കുന്ന ചിത്രം വൈറലാകുന്നു.

ഇസ്രയേലിയന്‍ നടപടിയെ വിമര്‍ശിച്ചു പ്രസംഗിച്ച ശേഷം സ്വന്തം ഇരിപ്പിടത്തിലെത്തിയ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ ബ്രസീലിയന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡസില്‍വ അവിടെയെത്തി ചുംബനം നല്കുന്ന ചിത്രമാണ് ശ്രദ്ധയമായിരിക്കുന്നത്. പലസ്തീനികളെ ഇസ്രയേല്‍ വംശഹത്യ നടത്തുകയാണെന്ന് ഗുസ്താവോ ആരോപിച്ചു. നിലവിലെ സാഹചര്യത്തില്‍ നിന്നും പലസ്തീനെ മോചിപ്പിക്കാനായി ഏഷ്യന്‍ രാജ്യങ്ങളുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സൈനിക കൂട്ടായ്മ രൂപീകരിക്കണമെന്നും ഇസ്രയേലിലേക്ക് ആയുധങ്ങള്‍ കൊണ്ടുപോകുന്ന കപ്പലുകള്‍ തടയണമെന്നും ആഹ്വാനം ചെയ്തു.

ഇതിനു പിന്നാലെയായിരുന്നു ബ്രസീസിയന്‍ പ്രസിഡന്റിന്റെ ആശ്‌ളേഷണം. ഇസ്രയേലും കടുത്ത ശത്രുതയിലാണ നിലവില്‍ കൊളംബിയ. യുഎന്‍ പൊതുസഭയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍, നിരവധി രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇറങ്ങിപ്പോയിരുന്നു.

Brazilian President Kisses Colombian President on the Head for Criticizing Israel at UN General Assembly

Share Email
LATEST
Top