ബ്രിട്ടീഷ് കുടിയേറ്റ നയം ഉടച്ചുവാർക്കുന്നു: കുടിയേറ്റക്കാര്‍ യു.കെ ജനതയ്ക്ക് നല്കുന്ന സാമൂഹ്യ മൂല്യവും പരിഗണയില്‍

ബ്രിട്ടീഷ് കുടിയേറ്റ നയം ഉടച്ചുവാർക്കുന്നു: കുടിയേറ്റക്കാര്‍ യു.കെ ജനതയ്ക്ക് നല്കുന്ന സാമൂഹ്യ മൂല്യവും പരിഗണയില്‍

ലണ്ടന്‍ : ബ്രിട്ടനിലേക്ക് കുടിയേറുന്നവര്‍ തുടര്‍ച്ചയായി ആക്രമണ സംഭവങ്ങളില്‍ ഉള്‍പ്പെടെ, ഇടപെടുന്ന സാഹചര്യത്തില്‍ കുടിയേറ്റ നയം ഉടച്ചുവാര്‍ക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം. കുടിയേറ്റത്തിനായി ശ്രമിക്കുന്നവര്‍ അവര്‍ ബ്രിട്ടീഷ് ജനതയ്ക്ക് നല്‍കുന്ന സാമൂഹ്യ മൂല്യം എന്താണെന്ന് അവരുടെ കുടിയേറ്റ സമയത്ത് പരിശോധിക്കും. ഇത് സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ കുടിയേറ്റം ആഗ്രഹിക്കുന്നവര്‍ നല്‍കേണ്ടിവരും.

ബ്രിട്ടണിലെ സമ്പദ് വ്യവസ്ഥയ്ക്ക് നല്‍കുന്ന സംഭാവനകള്‍ മാത്രമല്ല, ബ്രിട്ടീഷ് ജനതയ്ക്ക് സാമൂഹീകമായി എന്ത് ഗുണമാണ് അവരുടെ കുടിയേറ്റം കൊണ്ടുണ്ടാകുക എന്ന വിലയിരുത്തലാണ് നടക്കുക. ബ്രിട്ടീഷ് ഹോം സെക്രട്ടറി ശബാന മഹമൂദ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്.

കുടിയേറ്റ വ്യവസ്ഥ കൂടുതല്‍ കര്‍ശനമാക്കി നിരവധി പുതിയ പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുത്തി ഉടച്ചുവാക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് നിലവിലെ കുടിയേറ്റ പദവിക്കായി അപേക്ഷിക്കാന്‍ ബ്രിട്ടണിലെത്തി അഞ്ചുവര്‍ഷം എന്ന പരിധി പത്തുവര്‍ഷമായി ഉയര്‍ത്തുന്ന കാര്യവും പരിഗണനയിലാണ്. ഡിജിറ്റല്‍ ഐഡി കാര്‍ഡ് ഉള്‍പ്പെടെയുള്ളവ ഇതിനോടകം തന്നെ പ്രാവര്‍ത്തികമാക്കുന്ന കാര്യവും സജീവചര്‍ച്ചയിലാണ്.

British immigration policy is being overhauled: The social value that immigrants bring to the UK population is also being considered

Share Email
LATEST
Top