ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ ഖാലിസ്ഥാന്‍വാദി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂണിനെതിരേ കേസെടുത്ത് ഇന്ത്യ. സിഖ് സൈനീകരോടാണ് പന്നൂണ്‍ ഈ ആഹ്വാനം നടത്തിയത്. ഇതിനെതിരേ ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സിയാണ് കേസെടുത്തത്. ഭാരതീയ ന്യായസംഹിത സെക്ഷന്‍ 61(രണ്ട്്) പ്രകാരമാണ് കേസ്.
സിഖ് സൈനീകര്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്നത് തടയണമെന്നും ഇതിനു ഒരു പാരിതോഷികവും പന്നൂണ്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം 10 ന് സിഖ് ഫോര്‍ ജസ്റ്റീസ് എന്ന സംഘടനയുിടെ എക്‌സ് അക്കൗണ്ടിലാണ് ഈ ആവശ്യം ഉന്നയിച്ച് പന്നൂണ്‍ വീഡിയോ പങ്കുവെച്ചത്.
യു.പി, ഹിമാചല്‍പ്രദേശ്, പഞ്ചാബ്, ഡല്‍ഹി തുടങ്ഹി സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി ഖാലിലസ്ഥാന്‍ ഭൂപടവും വീൂഡിയോയ്‌ക്കൊപ്പം ഉള്‍പ്പെടുത്തിയിരുന്നു. കാനഡയിലും അമേരിക്കയിലുമിരുന്ന് ഖാലിസ്ഥാന്‍ വാദം ഏറ്റവുമധികം ശക്തമാക്കുന്നത് എസ്എഫ്‌ജെയാണ്.
Call to stop Prime Minister from hoisting national flag: NIA files case against Khalistan terrorist Pannun













