സാന്‍ജോസില്‍ സ്വര്‍ണക്കടയില്‍ പട്ടാപ്പകല്‍ കാര്‍ ഇടിച്ചു കയറ്റി മോഷണം

സാന്‍ജോസില്‍ സ്വര്‍ണക്കടയില്‍ പട്ടാപ്പകല്‍ കാര്‍ ഇടിച്ചു കയറ്റി മോഷണം
Share Email

സാന്‍ ജോസ് : സ്വര്‍ണക്കടയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. യുഎസിലെ സാന്‍ജോസിലാണ് സംഭവം. സ്വര്‍ണക്കടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി മുഖംമൂടി ധരിച്ച അക്രമികള്‍ ആഭരണങ്ങള്‍ കവരുകയായിരുന്നു. 12 ലധികം പേര്‍ ഉള്‍പ്പെട്ട മോഷണ സംഘത്തിന്റെ ആക്രമണത്തില്‍ ജ്വല്ലറി ഉടമയായ 88കാരന് പരിക്കേറ്റു. സംഭവത്തില്‍ സാന്‍ ജോസ് പോലീസ് അന്വേഷണം ആരംഭിച്ചു.

അബോണ്‍ റോഡിലുള്ള കിം ഹംഗ് ജ്വല്ലറിയില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ജ്വല്ലറിയിലേക്ക് കാര്‍ ഇടിച്ചുകയറ്റി ചില്ലുകള്‍ തകര്‍ത്ത് മുഖംമൂടിധാരികളായ 12ലധികം പേര്‍ അകത്തേക്ക് ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്ന് ആയുധം ഉപയോഗിച്ച്, ചില്ല് പെട്ടികള്‍ തകര്‍ത്ത ശേഷം ആഭരണങ്ങള്‍ കവര്‍ന്നു.

കവര്‍ച്ചാ സംഘത്തിന്റെ പക്കല്‍ തോക്ക് ഉണ്ടായിരുന്നതായി സാന്‍ ജോസ് പോലീസ് അറിയിച്ചു. കവര്‍ച്ചയ്ക്ക് ശേഷം ഒന്നിലധികം വാഹനങ്ങളിലാണ് അക്രമികള്‍ രക്ഷപ്പെട്ടത്. അന്വേഷണം ശക്തമാക്കി.

Car rammed into jewelry store in broad daylight in San Jose, robbery

Share Email
LATEST
More Articles
Top