പൊലീസ് ഉദ്യോഗസ്ഥരുടെ തലയടിച്ച് പൊട്ടിക്കുമെന്ന ഭീഷണി; കെഎസ്‌യു കോഴിക്കോട് ജില്ലാ അധ്യക്ഷനെതിരെ കേസ്

പൊലീസ് ഉദ്യോഗസ്ഥരുടെ തലയടിച്ച് പൊട്ടിക്കുമെന്ന ഭീഷണി; കെഎസ്‌യു കോഴിക്കോട് ജില്ലാ അധ്യക്ഷനെതിരെ കേസ്

കോഴിക്കോട്: കെ എസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി ടി സൂരജിനെതിരെ കേസെടുത്തു. പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണി പ്രസംഗം നടത്തിയതിനാണ് കേസെടുത്തത്. പോലീസ് ഉദ്യോഗസ്ഥരുടെ തലയടിച്ച് പൊട്ടിക്കുമെന്ന് പ്രസംഗിച്ചതിനാണ് നടക്കാവ് പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്. ഭീഷണിപ്പെടുത്തൽ, പോലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്താനുള്ള ശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. കോഴിക്കോട് ടൗൺ മുൻ എസിപി ബിജു രാജിന്റെയും കസബ മുൻ സിഐ കൈലാസ് നാഥിന്റെയും തലയടിച്ച് പൊട്ടിക്കുമെന്ന് സൂരജ് ഭീഷണി ഉയർത്തിയിരുന്നു.

സംസ്ഥാനത്തെ പൊലീസ് അക്രമങ്ങൾക്കെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് നടത്തിയ ഉപവാസ സമരത്തിനിടെയാണ് വി ടി സൂരജ് ഈ ഭീഷണി പ്രസംഗം നടത്തിയത്. കെ എസ് യു സമരങ്ങളെ തടയാൻ ഇനി പോലീസ് ശ്രമിച്ചാൽ ഈ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. ഈ വിവാദ പ്രസംഗം പോലീസിനെതിരായ ഭീഷണിയായി വ്യാഖ്യാനിക്കപ്പെട്ടതാണ് കേസിന് കാരണമായത്.

Share Email
Top