ഇർവിങ് : പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് ഇർവിങ് സെന്റ് ജോർജ് ഓർത്തഡോക്‌സ് ദേവാലയത്തിൽ സ്വീകരണം നൽകി.ദേവാലയത്തിൽ കുർബാനയ്ക്ക് ശേഷം നടന്ന സ്വീകരണ സമ്മേളനത്തിൽ വികാരി റവ. രാജു ഡാനിയൽ കോറെപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. കാതോലിക്കാ ബാവാ അനുഗ്രഹ പ്രഭാഷണം നടത്തി.


അമേരിക്ക, മെക്‌സിക്കോ, സൗത്ത് ആഫ്രിക്ക രാജ്യങ്ങളിലെ നിർധനരായ വ്യക്തികളെ സഹായിക്കുന്നതിനായി രൂപീകരിച്ച സെന്റ് തോമസ് ഹെറിറ്റേജ് ഫൗണ്ടേഷന്റെ ഉദ്ഘാടനവും വെബ്‌സൈറ്റ് പ്രകാശനവും ബാവാ നിർവഹിച്ചു.സമ്മേളനത്തിൽ റവ. ജോൺ കുന്നത്തുശ്ശേരിൽ, സഭാ മാനേജിങ് കമ്മിറ്റി അംഗം ഫിലിപ്പ് മാത്യു, ഭദ്രാസന കൗൺസിൽ അംഗം പ്രസാദ് ജോൺ, അരിസോണ ഫ്രണ്ട്‌സ് ഓഫ് ഫോസ്റ്റർ ചിൽഡ്രൻ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് കരോളിൻ ഫുള്ളർ, ലിൻസ് ഫിലിപ്പ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ഡോ. എലിസബത്ത് തോമസ് സ്വാഗതവും സുനിൽ ഫിലിപ്പ് നന്ദിയും പറഞ്ഞു. സ്‌നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു.
Catholica Bava receives welcome at Irving St. George Orthodox Church











