ഹൂസ്റ്റണ്‍: ഇന്ത്യ ഗവണ്മെന്റ് പ്രതിനിധിയായി ബ്രസീലിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തതിനു ശേഷം ഹ്യൂസ്റ്റനിലെത്തുന്ന പുതുപ്പള്ളി എം.എൽ.എയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുത്രനുമായ ചാണ്ടി ഉമ്മന് ഹ്യൂസ്റ്റനിൽ വൻപിച്ച സ്വീകരണം നൽകുന്നു. ഉമ്മൻ ചാണ്ടിയുടെ സുഹൃത്തുക്കളാണ് സ്വീകരണം ഒരുക്കുന്നത്.
സെപ്റ്റംബർ 19 വെള്ളിയാഴ്ച വൈകുന്നേരം 7.30 നു സ്റ്റാഫോർഡിലുള്ള കൂപ്പർ വാൽവ് കമ്പനിയുടെ ഓഡിറ്റോറിയത്തിൽ (3397 Fifth St.) നടക്കുന്ന സമ്മേളനത്തിൽ ഹ്യൂസ്റ്റനിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും, പൊതുപ്രവർത്തകരും, മത സമുദായ നേതാക്കളും പങ്കെടുക്കും എന്ന് സംഘാടകർ അറിയിച്ചു.
ഉമ്മൻ ചാണ്ടിയുടെ സതീർത്ഥ്യനും മുൻ കേരള യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് കമ്മറ്റിയംഗവുമായ വി വി ബാബുക്കുട്ടി സി പി എ.,എബ്രഹാം ഈപ്പൻ,ജോഷ്വാ ജോർജ്ജ്, ജോസഫ് എബ്രഹാം, സന്തോഷ് ഐപ്പ്,അജി ഹുസൈൻ,വിനോദ് വാസുദേവൻ,ജോജി ജോസഫ് തുടങ്ങിയവരാണ് സ്വീകരണം ഒരുക്കുന്നത്
Chandy Oommen MLA to be received in Houston on September 19