ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ ഇടവക ഇരുപതിന്റെ നിറവില്‍

ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ ഇടവക ഇരുപതിന്റെ നിറവില്‍

ചിക്കാഗോ: പ്രവാസി ക്‌നാനായ കത്തോലിക്കരുടെ ആദ്യ ദൈവാലയമായ ഷിക്കാഗോയിലെ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ദൈവാലയം സ്ഥാപിതമായിട്ട് ഇരുപതാണ്ടുകള്‍.

ഇരുപതാംവര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം സെപ്റ്റംബര്‍ ഏഴ ഞായറാഴ്ച വിശുദ്ധകുര്‍ബാനയ്ക്കു ശേഷം ക്‌നാനായറീജിയന്‍ വികാരിജനറാലും ഇടവകവികാരിയുമായ ഫാ.തോമസ് മുളവനാല്‍ തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

പരിശുദ്ധ അമ്മയുടെ ജനനത്തിരുന്നാളിന്റെ ആഘോഷത്തിന്റെ മധ്യേ ഉദ്ഘാടനം ചെയ്യപ്പെട്ട ഇരുപതാം വാര്‍ഷിക ആഘോഷത്തില്‍ അസി.വികാരി ഫാ.ബിന്‍സ് ചേത്തലില്‍, കൈക്കാരന്‍മാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളില്‍, കിഷോര്‍ കണ്ണാല, ജെന്‍സന്‍ ഐക്കരപറമ്പില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, വിമണ്‍സ് ആന്‍ഡ് മെന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍മാര്‍, ദൈവാലയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, അള്‍ത്താര ശുശ്രൂഷകര്‍, വിശ്വാസ പരിശീലകര്‍ എന്നിവര്‍ ഉദ്ഘാടന വേദിയില്‍ സന്നിഹിതരായിരുന്നു.

അടുത്ത ഞായറാഴ്ച ഇടവകയുടെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇടവക പിക്‌നിക് നടത്തപ്പെടും.

വാര്‍ത്ത: ലിന്‍സ് താന്നിച്ചുവട്ടില്‍ പിആര്‍ഒ

Chicago’s Sacred Heart Catholic Parish celebrates its 20th anniversary

Share Email
LATEST
Top