കേരളത്തിൽ എസ്‌ഐആർ നീട്ടണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

കേരളത്തിൽ എസ്‌ഐആർ നീട്ടണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

തിരുവനന്തപുരം: കേരളത്തിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്‌ഐആർ) നീട്ടിവെക്കണമെന്ന ആവശ്യവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ഇതുമായി ബന്ധപ്പെട്ട് കേരളത്തിൽ ചേർന്ന സർവ്വ കക്ഷി യോഗത്തിൽ പ്രധാന പാർട്ടികൾ ഈ ആവശ്യം ഉന്നയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ എസ്‌ഐആർ നീട്ടണമെന്നാണ് ആവശ്യം. ഇക്കാര്യം വ്യക്തമാക്കിയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്. സർവകക്ഷി യോഗത്തിൽ പ്രധാന രാഷ്ട്രീയ പാർട്ടികൾ ഈ ആവശ്യം ഉന്നയിച്ചതടക്കം കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യവ്യാപകമായി എസ്‌ഐആർ നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ വർഷം തന്നെ ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യം. ദില്ലിയിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകി. 2002-നും 2004-നും ഇടയിൽ എല്ലാ സംസ്ഥാനങ്ങളും എസ്‌ഐആർ നടത്തിയിരുന്നു. 2002-ൽ കേരളം എസ്‌ഐആർ പൂർത്തിയാക്കിയിരുന്നു, അതിന്റെ പട്ടിക അടുത്തിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Share Email
Top