ന്യൂയോര്‍ക്ക്: ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന ആവശ്യം യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഉന്നയിച്ച് ചൈനയും പാക്കിസ്ഥാനും. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെയും അവരുടെ ചാവേര്‍ വിഭാഗമായ മജീദ് ബ്രിഗേഡിനെയും ഭീകരസംഘടനകളുടെ പട്ടികയില്‍ പെടുത്തണമെന്ന ആവശ്യമാണ് മുന്നോട്ട് വെച്ചിട്ടുളളത്.
ഇരു സംഘടനകളേയും അമേരിക്ക നിലവില്‍ ഭീകര സംഘടനകളായി പ്രഖ്യാപിച്ചിരുന്നു.ബിഎല്‍എയ്‌ക്കെതിരേ നടപടികള്‍ ഉടന്‍ പ്രതീക്ഷിക്കുന്നതായി യുഎന്നിലെ പാക് പ്രതിനിധി അസിം ഇഫ്തിഖര്‍ അഹമ്മദ് പ്രതികരിച്ചു.
ബിഎല്‍എ, അല്‍ ഖ്വയ്ദ, മജീദ് ബ്രിഗേഡ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ അഫ്ഗാനിസ്താന്‍ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിക്കുന്നതെന്നും അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ നടത്തുന്നതിനായി ഇവിടെ നിരവധി ം ഭീകര ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അഹമ്മദ് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ വ്യക്തമാക്കി.
China and Pakistan have urged the UN Security Council to designate the Balochistan Liberation Army as a terrorist organization.