വാഷിംഗ്ടണ്‍: ബഹിരാകാശ പദ്ധതികളില്‍ നിന്നും അമേരിക്കന്‍ ഏജന്‍സിയായ നാസ ചൈനീസ് പൗരന്മാരെ ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നീക്കമെന്നാണ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തതു.
ഇക്കാര്യം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി സ്ഥിരീകരിക്കുകയും ചെയ്തു. നാസയുെട തീരുമാനം നിരവധി ചൈനീസ് ഗവേഷകരെയും വിദ്യാര്‍ഥികളെയും ബാധിച്ചു.
സൈബര്‍ സുരക്ഷയുടെ ഭാഗമായും ബഹിരാകാശ ഏജന്‍സിയുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ചൈനീസ് പൗരന്മാരെ ഒഴിവാക്കാനുള്ള തീരുമാനം.
ബഹിരാകാശ പദ്ധതികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നമ്മുടെ വിവിധ സൈബര്‍ സുരക്ഷയുള്ള സംവിധാനങ്ങളിലേക്കും സൗകര്യങ്ങളിലേക്കും പ്രവേശനം നിയന്ത്രിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് നാസയുടെ പ്രസ് സെക്രട്ടറി ബെഥാനി സ്റ്റീവന്‍സ് സ്്ഥിരീകരിച്ചു
Chinese citizens are being excluded from NASA’s space programs