ഇനി കോളനിക്കാലത്തെ സമ്മർദ്ദങ്ങൾ വിലപ്പോവില്ല: ട്രംപിന് പുടിന്റെ  മറുപടി

ഇനി കോളനിക്കാലത്തെ സമ്മർദ്ദങ്ങൾ വിലപ്പോവില്ല: ട്രംപിന് പുടിന്റെ  മറുപടി

മോസ്കോ: കോളനിക്കാലത്ത് നടപ്പാക്കിയ സമ്മർദ്ധങ്ങളുമായി ഇനി ഇന്ത്യയേയും ചൈനയേയും വിരട്ടാൻ നോക്കിയാൽ നടപ്പാവില്ല എന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. ബീജിംഗിൽ വിക്ടറി പരേഡിൽ പങ്കെടുക്കാ നെത്തിയപ്പോഴായിരുന്നു പ്രതികരണം.

ഇന്ത്യയും  ചൈനയും കരുത്തുറ്റ സാമ്പത്തിക ശക്തിയായി കഴിഞ്ഞു. കോളനിക്കാലത്തെ സമ്മർദ തന്ത്രങ്ങളുമായി ഇനി അവരെ ഉപദേശിക്കാൻ നോക്കിയാൽ നടക്കില്ലെന്നും പുടിൻ വ്യക്തമാക്കി.

റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കെതിരെ ഇരട്ടിത്തീരുവ ഈടാക്കിയും മറ്റുമുള്ള യുഎസ് പ്രസിഡന്റിന്റെ നടപടികളെയാണ് റഷ്യൻ പ്രസിഡന്റ് വിമർശിച്ചത്.

“ശിക്ഷിച്ചു കളയുമെന്നൊക്കെ  ട്രംപ് പറയുമ്പോൾ പറയുമ്പോൾ ആരോടാണു പറയുന്നതെന്ന് ആലോചിക്കണം. കൊളോണിയൽ കാലത്തിലൂടെ കടന്നുപോയ രാജ്യങ്ങളാകും അവർ. ശക്തമായി  പ്രതികരിക്കാൻ കരുത്താർജിച്ചവരാണവരെന്നും പുടിൻ കൂട്ടിച്ചേർത്തു.

Colonial pressures are no longer valid: Putin’s response to Trump

Share Email
Top