തിരുവനന്തപുരത്ത് ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി വർണ്ണാഭമായ ഡ്രോൺ ഷോ

തിരുവനന്തപുരത്ത് ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി വർണ്ണാഭമായ ഡ്രോൺ ഷോ

തിരുവനന്തപുരം: ഓണാഘോഷങ്ങൾക്ക് പുതിയൊരു മാനം നൽകിക്കൊണ്ട് തലസ്ഥാന നഗരിയിൽ വർണണാഭമായ ഡ്രോൺ ഷോ ഒരുങ്ങുന്നു. തിരുവനന്തപുരത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രദർശനം നടക്കുന്നത്. സെപ്റ്റംബർ 5, 6, 7 തീയതികളിൽ രാത്രി 8.45 മുതൽ 9.15 വരെയാണ് തിരുവനന്തപുരത്തിന്റെ ആകാശത്ത് 2D, 3D രൂപങ്ങളിൽ ഓണത്തിന്റെ സാംസ്കാരിക തനിമയും നവകേരളത്തിന്റെ വികസന സ്വപ്നങ്ങളും ചേർത്ത് ഡ്രോൺ വെളിച്ചത്തിൽ വിസ്മയം തീർക്കുന്നത്.

1000 ഡ്രോണുകളാണ് ഷോയിൽ അണിനിരക്കുന്നത്‌. കിലോമീറ്ററുകൾ അകലെ നിന്ന് പോലും കാണാനാകുന്നതിനാൽ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾക്ക് ഈ ആകാശ വിസ്മയത്തിന് സാക്ഷിയാകാം.

ഈ ഡ്രോൺ ഷോയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത, മതസൗഹാർദ്ദത്തിന്റെ ഉജ്ജ്വല മാതൃകയായി നിലകൊള്ളുന്ന പാളയത്തെ പള്ളി, അമ്പലം, മോസ്‌ക് എന്നിവയുടെ ആകാശത്തിന് മുകളിലൂടെയാകും ഈ വർണ്ണക്കാഴ്ച ഒരുങ്ങുക എന്നതാണ്. ഇത് സ്നേഹത്തിന്റെയും ഒരുമയുടെയും ഏറ്റവും മനോഹരമായ ആകാശകാഴ്ചയായി മാറും.

ഓണത്തിന്റെ യഥാർത്ഥ സന്ദേശം ആകാശത്ത് ഉയർത്തിപ്പിടിക്കുന്ന ഈ ഡ്രോൺ ഷോ, തിരുവനന്തപുരത്തെ ജനങ്ങൾക്കും കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്കും അവിസ്മരണീയമായ അനുഭവം സമ്മാനിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Colorful drone show to mark Onam celebrations

Share Email
Top