മലയാളികള്‍ കുവൈറ്റ് ബാങ്കില്‍ നിന്നും 270 കോടി ലോണെടുത്ത ശേഷം നാടുവിട്ടതായി പരാതി

മലയാളികള്‍ കുവൈറ്റ് ബാങ്കില്‍ നിന്നും 270 കോടി ലോണെടുത്ത ശേഷം നാടുവിട്ടതായി പരാതി

കൊച്ചി: മലയാളികള്‍ കോടിക്കണത്തിന് രൂപ ലോണെടുത്തശേഷം കുവൈറ്റ് ബാങ്കിനെ കബളിപ്പിച്ചതായി പരാതി. കുവൈറ്റിലെ അല്‍ അഹ്ലി ബാങ്ക് സിഇഒ ആണ് പരാതിയുമായി കേരളാ പോലീസ് ഡിജിപിക്ക് മുന്നിലെത്തിയത്. അദ്ദേഹം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കുവൈറ്റില്‍ ജോലിക്കെത്തിയ ശേഷം വന്‍ തുക ലോണെടുത്തശേഷം ഇവര്‍ നാടുവിട്ടതായാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.. 25 ലക്ഷം മുതല്‍ രണ്ടുകോടി വരെ ലോണെടുത്തവരാണ് അധികവും. 806 മലയാളികള്‍ 270 കോടിയോളം രൂപ ലോണെടുത്തശേഷം കടന്നു കളഞ്ഞതായാണ് ബാങ്ക് വിവരിക്കുന്നത്

.മുമ്പ് സമാനമായ കബളിപ്പിക്കല്‍ ഗള്‍ഫ് ബാങ്ക് ഓഫ് കുവൈറ്റും നേരിടേണ്ടി വന്നിരുന്നു. ആ സംഭവം അന്വേഷണത്തിലിരിക്കെയാണ് ഇപ്പോള്‍ മറ്റൊരു ബാങ്കു കൂടി മലയാളികളുടെ തട്ടിപ്പു സംബന്ധിച്ച പരാതിയുമായി പോലീസിനു മുന്നില്‍ വന്നിരിക്കുന്നത്.

Complaint alleging that Malayalis left the country after taking a loan of Rs 270 crore from Kuwait Bank

Share Email
Top