കണക്റ്റിക്കട്ട് മലയാളി അസോസിയേഷൻ പ്രൗഢഗംഭീരമായി ഓണം ആഘോഷിച്ചു

കണക്റ്റിക്കട്ട് മലയാളി അസോസിയേഷൻ പ്രൗഢഗംഭീരമായി ഓണം ആഘോഷിച്ചു

മാത്യുക്കുട്ടി ഈശോ

കണക്റ്റിക്കട്ട്: കണക്റ്റിക്കട്ടിലെ സ്ട്രാറ്റ്‌ഫോർഡ്, മിൽഫോർഡ്, ഷെൽട്ടൺ, ട്രംബുൾ തുടങ്ങിയ പ്രദേശങ്ങളിലെ കുടിയേറ്റ മലയാളികളെ ഒരുമിപ്പിച്ച് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചുവരുന്ന മലയാളി അസോസിയേഷൻ ഓഫ് കണക്റ്റിക്കട്ട് (MASCONN) ഈ വർഷത്തെ ഓണം വിപുലമായും പ്രൗഢഗംഭീരമായും ആഘോഷിച്ചു. ജാതി-മത-രാഷ്ട്രീയ അതിർവരമ്പുകൾക്ക് അതീതമായി മലയാളി എന്ന പരിഗണനയിൽ, സംസ്കാരവും പാരമ്പര്യവും സാഹോദര്യവും പരിപോഷിപ്പിക്കാൻ ലക്ഷ്യമിടുന്ന സംഘടന ഈ വർഷത്തെ ഓണാഘോഷവും തനതായ ശൈലിയിൽ അതിമനോഹരമായി കൊണ്ടാടി. അത്തപ്പൂക്കളം, നിലവിളക്ക്, ചെണ്ടമേളം, മാവേലി തമ്പുരാന്റെ എഴുന്നള്ളത്ത്, നൃത്ത-സംഗീത പരിപാടികൾ, തിരുവാതിര, ഓണസദ്യ എന്നിവയെല്ലാം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

സംഘടനയിലെ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഏറെ ശ്രദ്ധേയമായി. അംഗങ്ങളുടെ കുട്ടികൾ അവതരിപ്പിച്ച നൃത്തങ്ങളും പാട്ടുകളും കാണികളെ ഏറെ സന്തോഷിപ്പിച്ചു. കലാപരിപാടികൾക്ക് ശേഷം, സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഓണസദ്യ കഴിക്കാൻ ഏവർക്കും വലിയ ഉത്സാഹമായിരുന്നു.

ഓണസദ്യയ്ക്ക് ശേഷം നടന്ന സ്റ്റേജ് ഷോ കലാസ്വാദകരെ ആനന്ദത്തിലാഴ്ത്തി. മക്ഫീ ടീമിന്റെ ‘സ്പാർക്ക് ഓഫ് കേരള’ എന്ന സ്റ്റേജ് ഷോയിലെ ഗായകരായ അഫ്സൽ ഇസ്മായിലിന്റെയും അഖില ആനന്ദിന്റെയും മാസ്മരിക ഗാനങ്ങൾ, നർത്തകി മോക്ഷയുടെ ചടുലമായ നൃത്തം, പ്രശസ്ത വയലിനിസ്റ്റ് വേദമിത്രയുടെ സംഗീത വിരുന്ന്, ഗായകൻ മിന്നൽ നസീറിന്റെ ഗാനങ്ങൾ, മിമിക്രി കലാകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ സിദ്ദിഖ് റോഷന്റെ പ്രകടനങ്ങൾ എന്നിവയെല്ലാം ആഘോഷത്തിന് പൂർണ്ണത നൽകി. ഈ വർഷത്തെ ഓണാഘോഷം MASCONN അംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആത്മസംതൃപ്തി നൽകിയ ഒരു ദിവസമായി മാറി.

മലയാളി അസോസിയേഷൻ ഓഫ് കണക്റ്റിക്കട്ട് പ്രസിഡന്റ് ശ്രീജിത്ത് മാമ്പറമ്പത്ത്, വൈസ് പ്രസിഡന്റുമാരായ ജയാ ജിബി, ജേക്കബ് മാത്യു, സെക്രട്ടറി രശ്മി പാറയ്ക്കൽ, ജോയിന്റ് സെക്രട്ടറി ജോബിൻ ജോർജ്, ട്രഷറർ ജോ കളരിക്കൽ, ജോയിന്റ് ട്രഷറർ ഉണ്ണി തൊയക്കാട്ട്, ബോർഡ് ഡയറക്ടർമാരായ ടിജോ ജോഷ്, വീണാ രമേശ്, ബോണി ഡി. കുമാർ, ജൂലി ജെയിംസ്, ദീപാ കെലോത്ത്, ജെന്നിഫർ ജോർജ്, രഞ്ജിത് എസ്. പിള്ള, കൗഷിക് പ്രകാശ്, ശിവ തഷ്ണത്ത്, മിനിമോൾ ജോസഫ്, ഉപദേശക സമിതി അംഗങ്ങളായ അജിത് പുതിയവീട്ടിൽ, ജിബി ഗ്രിഗറി, സുജനൻ ടി.പി, വിൽസൺ പൊട്ടക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് ഓണാഘോഷവും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയത്.

ഷെൽട്ടൺ ഹൈസ്കൂളിൽ നടന്ന ആഘോഷത്തിൽ, ന്യൂയോർക്കിലെ റോക്ക്‌ലാൻഡ് കൗണ്ടിയിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള മലബാർ പാലസ് ഇന്ത്യൻ റെസ്റ്റോറന്റാണ് ഓണസദ്യ നൽകിയത്

Connecticut Malayali Association celebrates Onam with grandeur

Share Email
Top