തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ സിന്‍ഡിക്കേറ്റ് പോരില്‍ താല്‍ക്കാലിക വെടിനിർത്തൽ. സര്‍വകലാശാല താല്ക്കാലിക രജിസ്ട്രാര്‍ പദവിയില്‍ നിന്നും മിനി കാപ്പനെ മാറ്റിക്കൊണ്ടാണ് ഒത്തുതീർപ്പ് ഫോർമുല രൂപീകരിച്ചത്.
ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍ അംഗീകരിക്കുകയായിരുന്നു.കാര്യവട്ടം ക്യാംപസിലെ ജോയിന്റ് രജിസ്ട്രാറായ ഡോ. രശ്മിക്കാണ് പകരം ചുമതല നല്‍കിയിട്ടുള്ളത്.ഇന്ന് സര്‍വകലാശാലയില്‍ നടന്ന യോഗത്തില്‍ മിനി കാപ്പനും പങ്കെടുത്തിരുന്നു. എന്നാല്‍ ഇന്നു തന്നെ രശ്മിക്ക് ചുമതല കൈമാറുമെന്നാണ് സര്‍വകലാശാല അധികൃതര്‍ സൂചിപ്പിക്കുന്നത്.
മാസങ്ങൾക്ക് ശേഷമാണ് കേരള സര്‍വകലാശാലയിലെ ഭരണപ്ര തിസന്ധിയില്‍ അയവു വരുന്നത്. സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് യോഗം ചേരുന്നത്. ഒരു കാരണവശാലും രജിസ്ട്രാര്‍ ആയി മിനി കാപ്പനെ അംഗീകരിക്കാനാകില്ലെന്ന് ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നിലപാടെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് സമവായമായി മിനി കാപ്പനെ ഒഴിവാക്കാൻ തീരുമാനിച്ചത്
Consensus in Kerala: Mini Kappan removed from temporary registrar post