വിദ്യാഭ്യാസ മേഖലയിലെ സംഭാവന: ഫാദർ ഷാജി മാത്യൂസിന് ഐഐഎച്ച്എം പുരസ്‌കാരം

വിദ്യാഭ്യാസ മേഖലയിലെ സംഭാവന: ഫാദർ ഷാജി മാത്യൂസിന് ഐഐഎച്ച്എം പുരസ്‌കാരം

ന്യൂഡൽഹി: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് ഇന്റർനാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടൽ മാനേജ്മന്റ് ഏർപ്പെടുത്തിയ, വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ഓർത്തഡോക്‌സ് സഭയുടെ ഡൽഹി ഭദ്രാസനത്തിലെ സീനിയർ വൈദികനായ ഫാദർ ഷാജി മാത്യൂസ് അർഹനായി. വിദ്യാഭ്യാസ മേഖലയിൽ 36 വർഷത്തിലേറെയായി നൽകിക്കൊണ്ടിരിക്കുന്ന സമഗ്രസംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

സെന്റ് തോമസ് സ്‌കൂൾ, ഫരീദാബാദ്; സെന്റ് മേരീസ് സ്‌കൂൾ, ചണ്ഡിഗഢ്; സെന്റ് ഗ്രിഗോറിയോസ് സ്‌കൂൾ, ജനക്പുരി; സെന്റ് ജോൺസ് സ്‌കൂൾ, മയൂർ വിഹാർ, ഗ്രേറ്റർ നോയിഡ; സെന്റ് തോമസ് സ്‌കൂൾ, സാഹിബാബാദ്, ഇന്ദിരാപുരം, ലോണി എന്നിവ കൂടാതെ നിലവിൽ ചെയർമാൻ സ്ഥാനം വഹിക്കുന്ന സെന്റ് പോൾസ് സ്‌കൂൾ, ഹൗസ് ഖാസ്, അയാ നഗർ, ശാന്തിഗ്രാം വിദ്യാ നികേതൻ സ്‌കൂൾ, മണ്ഡാവർ എന്നിവയുടെയും നേതൃത്വം അദ്ദേഹത്തിനാണ്.

ഇന്ത്യയിലും വിദേശത്തുമായി മാനേജ്‌മെന്റ് കോഴ്‌സുകൾ ഉൾപ്പെടെ നൽകുന്ന നിരവധി ക്യാംപസ്സുകൾ ഉള്ള സർവകലാശാലയായ ഐഐഎച്ച്എം, 2016 മുതൽ ഈ പുരസ്‌കാരം നൽകിവരുന്നു.

Contribution to the field of education: Fr Shaji Mathews receives IIHM award

Share Email
LATEST
Top