അട്ടിമറി ഗൂഢാലോചന കേസ്: ബ്രസീൽ മുൻ പ്രസിഡന്‍റ് ജെയർ ബോൾസോനാരോക്ക് 27 വർഷം തടവ് ശിക്ഷ

അട്ടിമറി ഗൂഢാലോചന കേസ്: ബ്രസീൽ മുൻ പ്രസിഡന്‍റ് ജെയർ ബോൾസോനാരോക്ക് 27 വർഷം തടവ് ശിക്ഷ

ബ്രസീലിയ: അട്ടിമറി ഗൂഢാലോചന കേസിൽ ബ്രസീൽ മുൻ പ്രസിഡന്‍റ് ജെയർ ബോൾസോനാരോക്ക് 27 വർഷം തടവ് ശിക്ഷ വിധിച്ചു. 2022ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും അധികാരത്തിൽ തുടരാൻ അട്ടിമറി ഗൂഢാലോചന നടത്തിയെന്ന കേസിലാണ് കോടതി വിധി.

നിലവിലെ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയെയും സുപ്രിംകോടതി ജഡ്ജി അലക്‌സാണ്ടർ ഡി മൊറേസിനെയും വധിക്കാൻ ഗൂഢാലോചന നടത്തുകയും ക്രിമിനൽ സംഘങ്ങളെ നയിക്കുകയും ചെയ്തതടക്കം അഞ്ച് കുറ്റങ്ങൾ ബോൾസാനാരോക്കെതിരെ ചുമത്തിയിട്ടുണ്ട്. ബോൾസോനാരോയെ വീട്ടുതടങ്കലിൽ പാർപ്പിക്കാൻ കഴിഞ്ഞ മാസം കോടതി ഉത്തരവിട്ടിരുന്നു.

അതേസമയം, സുപ്രീം വിധി രാഷ്ട്രീയ പ്രേരിതമാണെന്നാണ് ബോൾസാനാരോയുടെ വാദം. ആശ്ചര്യപ്പെടുത്തുന്ന വിധിയാണിതെന്ന് ബോൾസാനാരോയുടെ അടുത്ത സുഹൃത്തും യുഎസ് പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപ് പറഞ്ഞു.

Coup conspiracy case: Former Brazilian President Jair Bolsonaro sentenced to 27 years in prison

Share Email
LATEST
More Articles
Top