തിരുവനന്തപുരം: സിപിഎം എക്കാലവും വിശ്വാസികള്‍ക്കൊപ്പമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നു സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇന്നലെയും ഇന്നും നാളെയും അത് അങ്ങനെയായിരിക്കുമെന്നു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
അയ്യപ്പസംഗമത്തില്‍ പങ്കെടുത്ത എന്‍എസ്എസ് നിലപാട് സര്‍ക്കാര്‍ നയത്തിനുള്ള അംഗീകാരമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ യുവതീ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇനി പഴയ കാലം തുറക്കേnണ്ടതി ല്ലെന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി.
യുഡിഎഫിലെ ഒരു കക്ഷിയെയും ഇടത് മുന്നണിക്ക് ആവശ്യമില്ലെന്നും യുഡിഎഫിനെ നയിക്കുന്നത് മുസ്‌ലിം ലീഗാണെന്നും ഗോവിന്ദന്‍ പ്രതികരിച്ചു.
CPM stands with believers; M.V. Govindan says there is no need to open up the past













