പ്രതിപക്ഷ നേതാവിനെതിരായ സൈബർ ആക്രമണം സി പിഎം തന്ത്രം: ശക്തമായി പ്രതി രോധിക്കണമെന്നു കോൺഗ്രസിനുള്ളിൽ അഭിപ്രായം

പ്രതിപക്ഷ നേതാവിനെതിരായ സൈബർ ആക്രമണം സി പിഎം തന്ത്രം: ശക്തമായി പ്രതി രോധിക്കണമെന്നു കോൺഗ്രസിനുള്ളിൽ അഭിപ്രായം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്  വി.ഡി സതീശനെതിരായ സൈബർ ആക്രമണം സി പിഎം തന്ത്രമെന്നും ഇതിനെ പ്രതിരോധിക്കണമെന്നും കോൺഗ്രസിനുള്ളിൽ ശക്തമായ അഭിപ്രായം.

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സ്വീകരിച്ച ഇടിച്ചു താഴ്ക്കൽ രീതി സതീശനു നേർക്കും നടത്തിയെങ്കിലും വേണ്ടത്ര വിജയം കാണാത്തതിനെ തുടർന്നാണ് പുതിയ രീതിയിൽ പ്രതിപക്ഷ നേതാവിനെതിരേ സിപിഎം സൈബർ ആക്രമണം നടത്തുന്നതെന്ന വിലയിരുത്തലാണ് കോൺഗ്രസിന്.

സതീശനെതിരായ അധിക്ഷേപം സി പി എം തന്ത്രമെന്ന് റോജി എം ജോൺ എംഎൽഎ പറഞ്ഞു. പെയ്ഡ് ഏജന്‍റുമാരെ വച്ചാണ് സിപിഎം നീക്കമെന്നും  ഇതിനെ ഒറ്റക്കെട്ടായി  പ്രതിരോധിക്കണമെന്നും റോജി എം ജോൺ ഫേസ് ബുക്കിലൂടെ ആഹ്വാനം ചെയ്തു

പ്രതിപക്ഷ നേതാവിനെ കോൺഗ്രസ് സൈബർ ഹാൻഡിലുകൾ തന്നെ ആക്രമിച്ചിട്ടും അതിനെതിരെ പാർട്ടിയിൽ നിന്ന് വേണ്ട പ്രതിരോധമുയരുന്നില്ല എന്ന അഭിപ്രായവും സജീവമാണ്. വരും ദിവസങ്ങളിൽ കേ കോൺഗ്രസിനുള്ളിൽ ഇത് കൂടുതൽ ചർച്ചയാകും.

CPM’s strategy for cyber attack against opposition leader: Strong resistance. Opinion within Congress

Share Email
Top