കസ്റ്റഡി മർദ്ദനങ്ങളിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പോലീസ് സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സദസില്‍ പ്രതിഷേധം ഇരമ്പി. യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎസ് സുജിത്തിനെ കസ്റ്റഡയില്‍ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ക്രിമിനല്‍ കേസെടുത്ത് ജയിലിലടക്കുകയും ചെയ്യുക, സുജിത്തിന് ന്യായമായ നഷ്ടപരിഹാരം നല്‍കുക എന്നീ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ജനകീയ പ്രതിഷേധ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൃര്‍ കുന്നംകുളം പോലീസ് സ്‌റ്റേഷന് മുന്നില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. പോലീസിന്റെ മനുഷ്യത്വ രഹിതവും ക്രൂരവുമായ മര്‍ദ്ദന നടപടികളെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്കെന്ന് സണ്ണി ജോസഫ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎസ് സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാരായ പ്രതികള്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കുന്നതില്‍ സര്‍ക്കാര്‍ വിമുഖത കാട്ടുന്നു.ഈ വിഷയത്തില്‍ മുഖ്യമന്ത്രി നയം വ്യക്തമാക്കണം.വിഎസ് സുജിത്തിന് പോലീസ് മര്‍ദ്ദനമേറ്റ സംഭവം നിയമസഭയില്‍ ശക്തമായി ഉന്നയിക്കും. സുജിത്തിനെ മര്‍ദ്ദിച്ചവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
നിരപരാധിയായ ചെറുപ്പക്കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചവര്‍ കാക്കിയിടാന്‍ യോഗ്യരല്ല. സുജിത്തിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കേരളം മുഴുവന്‍ കണ്ടിട്ടും കാണാത്ത ഓരേയൊരാള്‍ മുഖ്യമന്ത്രി മാത്രമാണ്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയ നടപടി ഒരു ശിക്ഷയല്ല.സുജിത്തിനെ മൃഗീയമായി മര്‍ദ്ദിച്ച ശേഷം കേസൊതുക്കാനുള്ള പോലീസ് ഉദ്യോഗസ്ഥരുടെ 20 ലക്ഷത്തിന്റെ ഓഫര്‍ അവിടെയിരിക്കട്ടെ. കോടതി വഴി നഷ്ടപരിഹാരം നല്‍കാനത് ഉപകരിക്കുമെന്നും സണ്ണി ജോസഫ് പരിഹസിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഹെല്‍മെറ്റും ചെടിച്ചട്ടിയും കൊണ്ട് മര്‍ദ്ദിച്ചതിനെ മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനമെന്ന് വിശേഷിപ്പിച്ചാണ് പ്രോത്സാഹിപ്പിച്ചത്. കുന്നംകുളത്തെ പോലീസ് നരനായട്ടിനെ മുഖ്യമന്ത്രി എങ്ങനെ കാണുന്നു? സുജിത്തിന്റെ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് ആഭ്യന്തരവകുപ്പിന് ബോധ്യപ്പെട്ടതാണ്. എന്നിട്ടും ഇന്‍ക്രിമെന്റ് റദ്ദാക്കുന്നതും സ്ഥലമാറ്റം നല്‍കുന്നതും ശിക്ഷയായി കണക്കാക്കാന്‍ കഴിയില്ല. അവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതിന് പകരം പ്രതികള്‍ക്ക് സൗകര്യപ്രദമായ സ്ഥലത്തേക്ക് സ്ഥലം മാറ്റം നല്‍കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തതെന്നും സണ്ണി ജോസഫ് വിമര്‍ശിച്ചു.
നീതിക്കായി വിഎസ് സുജിത്തും ബ്ലോക്ക് വൈസ് പ്രസിഡന്റ് വര്‍ഗീസും നടത്തിയത് സമാനതകളില്ലാത്ത പോരാട്ടമാണ്. സുജിത്തിന് സഹായമായി നില്‍ക്കുകയും ദീര്‍ഘകാലം നിയമപോരാട്ടം നടത്തുകയും ചെയ്ത ബ്ലോക്ക് വൈസ് പ്രസിഡന്റ് വര്‍ഗീസിനെ ഡിസിസി എക്‌സിക്യൂട്ടിവിലേക്ക് സ്ഥാനക്കയറ്റം നല്‍കുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രഖ്യാപിച്ചു. ടിഎന്‍ പ്രതാപന്‍,ടി.സിദ്ധിഖ്, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് തുടങ്ങിയവര്‍ കുന്നംകുളം പോലീസ് സ്‌റ്റേഷന് മുന്നിലെ പ്രതിഷേധ സദസ്സില്‍ പങ്കെടുത്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല കിളിമാനൂരിലേയും കൊടിക്കുന്നില്‍ സുരേഷ് കൊട്ടാരക്കരയിലേയും മുന്‍ കെപിസിസി പ്രസിഡന്റുമാരായ എംഎം ഹസന്‍ വിഴിഞ്ഞത്തേയും കെ മുരളീധരന്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനിലേയും ജനകീയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍ മലപ്പുറം,പിസി വിഷ്ണുനാഥ് കുണ്ടറയും കണ്ണനല്ലൂരും, ഷാഫി പറമ്പില്‍ വടകര പോലീസ് സ്‌റ്റേഷനിലേയും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിലേയും ജനകീയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു.
ഡിസിസി പ്രസിഡന്റ് എന്‍.ശക്തന്‍ പൊഴിയൂര്‍,കോവളം എം.വിന്‍സെന്റ്,മരിയാപുരം ശ്രീകുമാര്‍ വെള്ളറട, വിഎസ് ശിവകുമാര്‍ കന്റോണ്‍മെന്റ്, ജി.സുബോധന്‍ നെടുമങ്ങാട്, ജിഎസ് ബാബു വലിയതുറ,ടി.ശരത്ചന്ദ്ര പ്രസാദ് പേട്ട,ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് ആലപ്പുഴ സൗത്ത്,എഎ ഷുക്കൂര്‍ ആലപ്പുഴ നോര്‍ത്ത്,ഷാനിമോള്‍ ഉസ്മാന്‍ അരൂര്‍, കെപി ശ്രീകുമാര്‍ ചെങ്ങന്നൂര്‍, ജോണ്‍സണ്‍ എബ്രഹാം നൂറനാട്,എംജെ ജോബ് അമ്പലപ്പുഴ, എ തങ്കപ്പന്‍ പാലക്കാട് ടൗണ്‍, സി.ചന്ദ്രന്‍ മലമ്പുഴ,ഡിസിസി പ്രസിഡന്റ് വിഎസ് ജോയ് എടക്കര,ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍,ആലിപ്പറ്റ ജമീല കാളികാവ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് എംകെ രാഘവന്‍, ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ കൊയിലാണ്ടി,കെ.ജയന്ത് ചേവായൂര്‍, ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ കല്‍പ്പറ്റ,ഐസി ബാലകൃഷ്ണന്‍ ബത്തേരി , പി.കെ ജയലക്ഷ്മി മാനന്തവാടി, ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് കണ്ണൂര്‍ ടൗണ്‍ , സജീവ് ജോസഫ് ഉളിക്കല്‍ , സോണി സെബാസ്റ്റിയന്‍ തളിപറമ്പ് , ബിന്ദുകൃഷ്ണ കൊല്ലം ഈസ്റ്റ്,അഞ്ചാലുംമൂട്, ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് കയ്ക്കല്‍, എംഎം നസീര്‍ ചടയമംഗലം,ചിതറ, ആന്റോ ആന്റണി പത്തനംതിട്ട, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ കോന്നി, പഴകുളം മധു അടൂര്‍,പന്തളം സുധാകരന്‍ എനാത്ത്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയം ഈസ്റ്റ്,ചിങ്ങവനം, കെസി ജോസഫ് ചങ്ങനാശ്ശേരി, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഏറ്റുമാനൂര്‍, പിഎ സലീം മുണ്ടക്കയം,എരുമേലി,ജോസഫ് വാഴയ്ക്കന്‍ കാഞ്ഞിരപ്പള്ളി, ചാണ്ടി ഉമ്മന്‍ വാകത്താനം,പാമ്പാടി,അയര്‍ക്കുന്നം,ജോയി സെബാസ്റ്റിയന്‍ തൃക്കൊടിത്താനം, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കുറുപ്പുംപടി , കെ.ബാബു മരട്, അന്‍വര്‍ സാദത്ത് ആലുവ, റോജി എം ജോണ്‍ അങ്കമാലി, ടി.ജെ വിനോദ് എളമക്കര, ബെന്നി ബെഹനാന്‍ കാലടി, ഹൈബി ഈഡന്‍ എറണാകുളം സെന്‍ട്രല്‍, എല്‍ദോസ് കുന്നപ്പള്ളി കൂവപ്പടി,ഡിസിസി പ്രസിഡന്റ് സിപി മാത്യു തൊടുപുഴ,ഇ എം അഗസ്റ്റി കട്ടപ്പന, പി കെ ഫൈസല്‍ കാസര്‍ഗോഡ് ടൗണ്‍ എന്നിവിടങ്ങളിലെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് മുന്നിലെ ജനകീയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വിവിധ ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ എല്ലാ പോലീസ് സ്‌റ്റേഷനുകള്‍ക്ക് മുന്നിലും പോലീസ് കസ്റ്റഡി മര്‍ദ്ദനങ്ങള്‍ക്കെതിരെ പ്രതിഷേധ സദസ്സ് നടന്നു.