കസ്റ്റഡി മർദ്ദനങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ, പൊലീസ് സ്റ്റേഷനുകളെ മർദന കേന്ദ്രങ്ങളാക്കി മാറ്റാൻ അനുവദിക്കില്ല: മുഖ്യമന്ത്രി

കസ്റ്റഡി മർദ്ദനങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ, പൊലീസ് സ്റ്റേഷനുകളെ മർദന കേന്ദ്രങ്ങളാക്കി മാറ്റാൻ അനുവദിക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് കസ്റ്റഡി മർദന വിവാദത്തെ തുടർന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം നൽകി. ഏകദേശം 40 മിനിറ്റ് സമയമെടുത്താണ് അദ്ദേഹം സ്ഥിതിഗതികൾ വിശദമാക്കിയത്. പുറത്തുവന്ന സംഭവങ്ങൾ ഒറ്റപ്പെട്ടവയാണെന്നും, കുറ്റക്കാർക്കെതിരെ ഉടൻ നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി ഘടകകക്ഷികളെ അറിയിച്ചു.

പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റുകൾ ഉണ്ടാകില്ലെന്നും, വീഴ്ചകളെ പർവതീകരിച്ച് കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു. ആവർത്തിച്ചുവരുന്ന മർദന ആരോപണങ്ങൾ ആഭ്യന്തര വകുപ്പിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് യോഗത്തിൽ വിശദീകരണം നടത്തിയത്. വർഷങ്ങൾക്ക് മുമ്പുള്ള പൊലീസ് അതിക്രമങ്ങൾ ഇപ്പോൾ വാർത്തയാക്കി പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊലീസ് സ്റ്റേഷനുകളെ മർദന കേന്ദ്രങ്ങളാക്കി മാറ്റാൻ എൽഡിഎഫ് സർക്കാർ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിവാദങ്ങൾ ഉയർന്നിട്ടും സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് യാതൊരു കോട്ടവുമില്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾക്ക് ആരും കൂട്ടുനിൽക്കരുതെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

Share Email
LATEST
Top