തിരുവനന്തപുരം: കുന്നംകുളം പോലീസിന്റെ കിരാത മര്‍ദ്ദനത്തില്‍ നടപടിവേണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ സമരം പ്രഖ്യാപിച്ച് പ്രതിപക്ഷം.
സഭാ കവാടത്തിനു മുന്നില്‍ പ്രതിപക്ഷ അംഗങ്ങളായ സനീഷ് കുമാറും എകെഎം അഷറഫും സത്യാഗ്രഹമിരിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രഖ്യാപിച്ചു.
പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കും വരെ സമരം നടത്തുമെന്നാണ് പ്രതിപക്ഷ നിലപാട്. കുന്നംകുളത്തെ കസ്റ്റഡി മര്‍ദ്ദനവീഡിയോ പുറത്തു വന്നതിനു പിന്നാലെ സംസ്ഥാനത്തെ പല പോലീസ് മര്‍ദ്ദനങ്ങളും പുറത്തുവന്നു. ഇതിനു പിന്നാലെയാണ് ഇന്ന് നിയമസഭയില്‍ വിഷയം അടിയന്തിരപ്രമേയമായി ചര്‍ച്ചയ്ക്ക് വന്നത്.കസ്റ്റഡി മര്‍ദ്ധനത്തില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
2023 ഏപ്രില്‍ അഞ്ചിനാണ് കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനു ക്രൂരമായ കസ്റ്റഡി മരണം നേരിട്ടത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷം വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് സ്‌റ്റേഷനുളളില്‍ നടന്ന മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് നടപടിക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്. സുജിത്തിന് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു.
Custodial torture: Opposition declares satyagraha in the Assembly