യുവ നേതാവിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെയുള്ള സൈബർ ആക്രമണം, നടി റിനി ആൻ ജോർജിന്‍റെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു

യുവ നേതാവിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെയുള്ള സൈബർ ആക്രമണം, നടി റിനി ആൻ ജോർജിന്‍റെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു

കൊച്ചി: നടി റിനി ആൻ ജോർജിനെതിരെ നടന്ന സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് ആലുവ സൈബർ പൊലീസ് കേസെടുത്തു. രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ, വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകൾ, ഓൺലൈൻ യൂട്യൂബ് ചാനലുകൾ എന്നിവർക്കെതിരെയാണ് റിനി നൽകിയ പരാതി. മുഖ്യമന്ത്രിക്കും ഡിജിപിക്കും സമർപ്പിച്ച പരാതി പിന്നീട് ആലുവ സൈബർ പൊലീസിന് കൈമാറുകയായിരുന്നു.

യുവ നേതാവിനെതിരായ ആരോപണങ്ങളെ തുടർന്നാണ് റിനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളും സൈബർ ആക്രമണങ്ങളും നടന്നത്. എറണാകുളം റൂറൽ എസ്പിക്കും മുനമ്പം ഡിവൈഎസ്പിക്കും റിനി പരാതി നൽകിയിരുന്നു. സൈബർ ആക്രമണത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Share Email
LATEST
More Articles
Top