സങ്കേതിക തകരാർ, ഡാളസിലെ വിമാനത്താവളങ്ങളിൽ വ്യോമ ഗതാഗതം താറുമാറായി, വിമാനങ്ങൾ റദ്ദാക്കി

സങ്കേതിക തകരാർ,   ഡാളസിലെ വിമാനത്താവളങ്ങളിൽ വ്യോമ ഗതാഗതം താറുമാറായി, വിമാനങ്ങൾ റദ്ദാക്കി
Share Email

ഡാളസ്: ടെലികോം ഉപകരണങ്ങളിലെ തകരാറിനെ തുടർന്ന് ഡാളസിലെ വിമാനത്താവളങ്ങളിൽ വ്യോമയാന ഗതാഗതം താറുമാറായി. ഇതിനെ തുടർന്ന് 1,800-ൽ അധികം വിമാനങ്ങൾ വൈകുകയും നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ ആണ് ഇക്കാര്യം അറിയിച്ചത്.

എഫ്.എ.എ-യുടെ ഉപകരണങ്ങൾക്ക് തകരാറില്ലെന്നും ഒരു പ്രാദേശിക ടെലികോം കമ്പനിയുടെ ഉപകരണങ്ങളിലുണ്ടായ പ്രശ്നമാണ് തടസ്സങ്ങൾക്ക് കാരണമെന്നും എഫ്.എ.എ. വ്യക്തമാക്കി. വിമാനങ്ങൾ വൈകിയത് അമേരിക്കൻ എയർലൈൻസ്, സൗത്ത് വെസ്റ്റ് എയർലൈൻസ് എന്നീ വിമാനക്കമ്പനികളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. അമേരിക്കൻ എയർലൈൻസിൻ്റെ 200-ൽ അധികം വിമാനങ്ങൾ റദ്ദാക്കുകയും 500-ൽ അധികം വിമാനങ്ങൾ വൈകുകയും ചെയ്തു. സൗത്ത് വെസ്റ്റ് എയർലൈൻസിൻ്റെ 1,100-ൽ അധികം വിമാനങ്ങളാണ് വൈകിയത്. പ്രശ്നത്തിൻ്റെ കാരണം കണ്ടെത്താൻ ടെലികോം കമ്പനിയുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്ന് എഫ്.എ.എ. അറിയിച്ചു.

Share Email
LATEST
More Articles
Top