തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് എതിരായ വധ ഭീഷണിയെകുറിച്ച് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് അവതരണ അനുമതി നിഷേധിച്ചതിനെ തുടർന്ന് സഭയിൽ ബഹളം. സദാ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തതിനെ തുടർന്ന് ഇന്നത്തേക്ക് സഭ പിരിഞ്ഞു.
കെപിസിസി പ്രസിഡന്റു കൂടിയായ സണ്ണി ജോസഫാണ് വിഷയം സഭയിൽ ഉന്നയിച്ചത്. അടിയന്തര നോട്ടീസിനുള്ള വിഷയമല്ലെന്ന് സ്പീക്കർ പറഞ്ഞു. സബ്മിഷനായി അവതരിപ്പിക്കാമെന്നു സ്പീക്കർ അറിയിച്ചു.നിസ്സാര വിഷയം എന്ന് സ്പീക്കർ പറഞ്ഞതിൽ കനത്ത പ്രതിഷേധം എന്ന് പ്രതിപക്ഷ നേതാവ് മറുപടി നല്കി.
സഭ മറ്റ് നടപടികളിലേക്ക് കടന്നു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു സ്പീക്കറുടെ ഡയസിന് താഴെ പ്രതിഷേധ ബാനർ ഉയര്‍ത്തി. മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം പ്രതിഷേധിച്ചു. തുടർന്ന് സഭാ നടപടികൾ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
Death threat against Rahul Gandhi: Emergency resolution not approved, House adjourned following opposition protests
 












