‘എല്ലാം നീക്കം ചെയ്യണം’, ഐശ്വര്യ റായിക്ക് ആശ്വാസമായി ഡൽഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്, ‘അനുവാദമില്ലാതെ ചിത്രങ്ങൾ ഉപയോഗിക്കരുത്’

‘എല്ലാം നീക്കം ചെയ്യണം’, ഐശ്വര്യ റായിക്ക് ആശ്വാസമായി ഡൽഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്, ‘അനുവാദമില്ലാതെ ചിത്രങ്ങൾ ഉപയോഗിക്കരുത്’

നടി ഐശ്വര്യ റായിയുടെ ചിത്രങ്ങളും പേര് ദുരുപയോഗം ചെയ്യുന്നത് തടഞ്ഞ് ഡൽഹി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അനുവാദമില്ലാതെ ഒരാളുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് വ്യക്തിയുടെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുമെന്ന് കോടതി വ്യക്തമാക്കി. നിലവിൽ വെബ്‌സൈറ്റുകളിലും യൂട്യൂബ് ചാനലുകളിലും അനധികൃതമായി ഉപയോഗിക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങൾ നീക്കം ചെയ്യാനും കോടതി നിർദേശിച്ചു.

ഐശ്വര്യ റായി സമർപ്പിച്ച ഹർജിയിൽ, വ്യക്തിപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും പരസ്യങ്ങളിൽ അനുവാദമില്ലാതെ തന്റെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നടിയുടെ അഭിഭാഷകൻ സന്ദീപ് സേഥി, വിവിധ വെബ്‌സൈറ്റുകളും യൂട്യൂബ് ചാനലുകളും അനുമതിയില്ലാതെ ചിത്രങ്ങൾ ഉപയോഗിക്കുന്നതായി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ, അനാവശ്യ ഉപയോഗത്തിനെതിരെ നടപടിയെടുക്കാൻ ഗൂഗിളിനോട് നിർദേശിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.

Share Email
Top