കൊച്ചി: കൊച്ചിയിൽ എം.ഡി.എം.എയുമായി ഒരു ഡോക്ടർ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി. നോർത്ത് പറവൂർ സ്വദേശിയായ ഹംജാദ് ഹസനാണ് ഇന്ന് പുലർച്ചെ അറസ്റ്റിലായത്.
ഇയാളിൽ നിന്ന് 0.83 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ലഹരി ഇടപാടുകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന വിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം ഏറെനാളായി നിരീക്ഷിച്ചുവരികയായിരുന്നു.
ഈയിടെയായി കൊച്ചിയിൽ ലഹരിമരുന്ന് കേസുകൾ വർധിച്ചുവരികയാണ്. ഏതാനും ദിവസം മുൻപ് മൂന്നു ഗ്രാം എം.ഡി.എം.എയുമായി ഒരു ടി.ടി.ഇ. അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് ഡോക്ടർ പിടിയിലായിരിക്കുന്നത്.