ട്രംപ് ഭരണകൂടത്തിന്റെ എച്ച് 1 ബി വിസാ ഫീസ് വർധന ഇന്ന് പ്രാബല്യത്തിൽ, ഇന്ത്യക്കാർ വലിയ ആശങ്കയിൽ

ട്രംപ് ഭരണകൂടത്തിന്റെ എച്ച് 1 ബി വിസാ ഫീസ് വർധന ഇന്ന് പ്രാബല്യത്തിൽ, ഇന്ത്യക്കാർ വലിയ ആശങ്കയിൽ

വാഷിങ്ടൺ: യുഎസ് ഏർപ്പെടുത്തിയ പുതിയ എച്ച് 1 ബി വിസാ ഫീസ് ഇന്ന് പ്രാബല്യത്തിലാകും. ട്രംപ് ഭരണകൂടം ചുമത്തിയ പുതിയ ഫീസ് ഒരു ലക്ഷം ഡോളറാണ് (ഏകദേശം 88 ലക്ഷം രൂപ). ഇന്ത്യൻ സമയം രാവിലെ 9:31 മുതലാണ് ഫീസ് ഈടാക്കുക. പുതിയ അപേക്ഷകർക്ക് മാത്രമേ ഈ നിയമം ബാധകമാവുകയുള്ളൂ എന്നും നിലവിൽ എച്ച് 1 ബി വിസയുള്ളവരെ ബാധിക്കില്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്.

പുതിയ എച്ച്-1ബി വിസ അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളർ (ഏകദേശം 88 ലക്ഷം രൂപ) ഫീസ് ചുമത്തിയതാണ് വലിയ ആശങ്കക്ക് കാരണമായത്. നേരത്തെ ഉണ്ടായിരുന്ന 2,000-4,500 ഡോളർ ഫീസിൽ നിന്നുള്ള വലിയ വർധനവാണിത്. പുതിയ നിയമം പുതിയ എച്ച്-1ബി വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് മാത്രമാണ് ബാധകമാവുക. നിലവിൽ എച്ച്-1ബി വിസയുള്ളവർക്കോ, വിസ പുതുക്കാൻ അപേക്ഷിക്കുന്നവർക്കോ ഇത് ബാധകമല്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് നിലവിൽ വന്ന മാറ്റം ഒരു വർഷത്തേക്ക് നിലനിൽക്കും, ആവശ്യമെങ്കിൽ ഈ കാലാവധി നീട്ടാനും സാധ്യതയുണ്ട്.

എച്ച്-1ബി വിസയുടെ ദുരുപയോഗം തടയുക, യുഎസ് പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വളരെ ഉയർന്ന വൈദഗ്ധ്യമുള്ള ആളുകളെ മാത്രം രാജ്യത്തേക്ക് കൊണ്ടുവരിക എന്നിവയാണ് പുതിയ ഫീസിന്റെ പ്രധാന ലക്ഷ്യങ്ങളായി ട്രംപ് ഭരണകൂടം പറയുന്നത്. ഇന്ത്യയടക്കം രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് വലിയ തിരിച്ചടിയാണ് ഈ മാറ്റം. ചെറുകിട കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും വലിയ വെല്ലുവിളി ഉയർത്തുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഒരു ലക്ഷം ഡോളർ ഫീസ് നൽകുന്നത് അവർക്ക് പ്രായോഗികമായി ബുദ്ധിമുട്ടായിരിക്കും. കൂടാതെ, പുതിയ നയത്തിനെതിരെ നിയമപരമായ വെല്ലുവിളികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ചില വൃത്തങ്ങൾ പറയുന്നു. നിലവിൽ എച്ച്-1ബി വിസയിലുള്ളവർ വിദേശത്തേക്ക് യാത്ര ചെയ്യുന്നത് തത്കാലം ഒഴിവാക്കണമെന്ന് പല കമ്പനികളും ഉപദേശം നൽകിയിട്ടുണ്ട്.

Share Email
LATEST
Top