ഇസ്ലാമാബാദ്: പാകിസ്താന്‍ നേരിടുന്ന പ്രളയസാഹചര്യത്തിന് വിചിത്ര പരിഹാരവുമായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്താനിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് പ്രളയജലം ഓവുചാലിലേക്ക് ഒഴുക്കിവിടുന്നതിന് പകരം വീടുകളില്‍ സംഭരിച്ചുവെയ്ക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. പ്രളയസാഹചര്യം ഒരു അനുഗ്രഹമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുനിയ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാകിസ്താനിലെ പ്രളയസമാനമായ സാഹചര്യത്തില്‍ പ്രതിഷേധിക്കുന്നവര്‍ പ്രളയജലം വീടുകളില്‍ സംഭരിക്കണമെന്ന് ഖ്വാജ നിർദേശിച്ചു. വീപ്പകളും മറ്റും ഇതിനായി ഉപയോഗപ്പെടുത്തണം. നിര്‍മാണത്തിന് വര്‍ഷങ്ങള്‍ വേണ്ടിവരുന്ന വലിയ ഡാമുകള്‍ക്ക് പകരം ചെറിയ ഡാമുകള്‍ പാകിസ്താന്‍ നിര്‍മിക്കുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുണ്ടായ പ്രളയം 20 ലക്ഷം ആളുകളെയാണ് ബാധിച്ചത്. ചെനാബ് നദിയില്‍ ഉയരുന്ന ജലനിരപ്പ് പഞ്ചാബ് പ്രവിശ്യയിലെ മുല്‍താന്‍ ജില്ലയെ വെള്ളത്തിനടിയിലാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പഞ്ചാബിലെ പഞ്ച്‌നാദ് നദിയിലെ ജലനിരപ്പ് വെള്ളിയാഴ്ചയോടെ അപകടകരമായ തോതില്‍ ഉയരുമെന്നും അധികൃതര്‍ അറിയിച്ചു.
പാകിസ്താനിലുടനീളം കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായതും വിളവെടുപ്പിന് പാകമായ കാര്‍ഷിക വിളകൾ നശിച്ചതും രാജ്യത്തെ ഭക്ഷ്യസുരക്ഷയേക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എന്‍ഡിഎംഎ) വിവരങ്ങള്‍ പ്രകാരം പാകിസ്താനില്‍ ജൂണ്‍ 26 മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 854 പേര്‍ മരിക്കുകയും ആയിരത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Don’t let flood water drain, store it in homes: Pakistan’s Defense Minister comes up with a strange solution to the flood situation