കാബൂൾ: അഫ്ഗാനിസ്ഥാനെ വിറങ്ങലിപ്പിച്ച ഭൂചലനത്തിൽ മരണം 2200 കവിഞ്ഞതായി താലിബാൻ.അപകടത്തിൽപ്പെട്ട നിരവധി പേർ ഇപ്പോഴും കെട്ടി ടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി താലിബാൻ വക്താവ് ഹംദുള്ള ഫിത്രത്ത് അറിയിച്ചു.
രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്നും കെട്ടിടങ്ങൾക്കിടെ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള പരിശ്രമം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ 1500 ഓളം പേരാണ് മരണപ്പെട്ടത് എന്നായിരുന്നു റിപ്പോർട്ടുകൾ
ഭൂചലനത്തിൽ 5,400 ലധികം വീടുകൾ തകർന്നുവെന്നും ആയിരക്കണക്കിന് ആളുകൾ ഭവന രഹിതരായതായും താലിബാൻ വ്യക്താവ് അറിയിച്ചു.
Earthquake in Afghanistan: Death toll exceeds 2200, Taliban says