റഷ്യയിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 7. 8 തീവ്രത രേഖപ്പെടുത്തിയ ചലനം

റഷ്യയിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 7. 8 തീവ്രത രേഖപ്പെടുത്തിയ ചലനം

മോസ്കോ: റഷ്യയിൽ ശക്തമായ ഭൂചലനം റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്   കിഴക്കൻ കാംചാറ്റ്‌ക ഉപദ്വീപ് മേഖലയിൽ ഇന്ന്  പുലർച്ചെയാണ്  ശക്തമായ ഭൂചലനം ഉണ്ടായതായെന്നു അധികൃതർ അറിയിച്ചു. 

ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി.   റഷ്യൻ സ്റ്റേറ്റ് ജിയോഫിസിക്കൽ സർവീസിന്റെ റിപ്പോർട്ട് പ്രകാരം ആദ്യ ചലനത്തെ തുടർന്ന് അഞ്ചോളം തുടർ ഭൂചലനങ്ങളും റിപ്പോർട്ട് ചെയ്തു.

പെട്രോപാവ്‌ലോവ്‌സ്ക് – കാം ചാറ്റ്‌സ്‌കിയിൽ നിന്ന് 128 കിലോമീറ്റർ (80 മൈൽ) കിഴക്കും 10 കിലോമീറ്റർ (ആറ് മൈൽ) ആഴം കുറഞ്ഞ ആഴത്തിലുമാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്‌ജിഎസ്) റിപ്പോർട്ട് ചെയ്തു.

Earthquake in Russia: 7.8 magnitude tremor on Richter scale

Share Email
LATEST
More Articles
Top