ഇസ്രയേലിന്റെ ആക്രമണത്തെ ശക്തമായി അപലപിച്ചും ഖത്തറിനുള്ള പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയുടെ സന്ദേശം ഖത്തർ അമീർ ഷൈഖ് തമീം ബിൻ ഹമദ് ആൽ താനിക്ക് ലഭിച്ചു.
വ്യാഴാഴ്ച രാവിലെ അമീറി ദിവാനിലെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിലാണ് സന്ദേശം കൈമാറിയത്. ഈജിപ്തിന്റെ വിദേശകാര്യ, കുടിയേറ്റ, പ്രവാസി കാര്യ മന്ത്രിയായ ഡോ. ബദർ അബ്ദുൽ ആതി അമീറിന് സന്ദേശം നൽകി.
ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഈജിപ്ത് പ്രതിനിധി അഭിപ്രായപ്പെട്ടു. കൂടാതെ, ഖത്തറിനും ഇവിടെ ജനങ്ങൾക്കും ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ചു.
ഖത്തറിനുള്ള ഈജിപ്തിന്റെ പിന്തുണയ്ക്കും ഈജിപ്ത് ജനതയുടെ പുരോഗതിക്കും സമൃദ്ധിക്കും ഖത്തർ അമീർ ആശംസകൾ നേർന്നു.
Egypt Condemns Israeli Attack; Declares Support and Solidarity with Qatar and Its People