വീഡിയോ ഗെയിം ലോകത്തെ റെക്കോർഡ് ഡീൽ: EA-യെ 55 ബില്യൺ ഡോളറിന് കൺസോർഷ്യം ഏറ്റെടുത്തു

വീഡിയോ ഗെയിം ലോകത്തെ റെക്കോർഡ് ഡീൽ: EA-യെ 55 ബില്യൺ ഡോളറിന് കൺസോർഷ്യം ഏറ്റെടുത്തു

ന്യൂയോർക്ക്: വീഡിയോ ഗെയിം നിർമ്മാതാക്കളായ ഇലക്‌ട്രോണിക് ആർട്‌സിനെ (EA) 55 ബില്യൺ ഡോളറിന് വിൽക്കാൻ ധാരണയായി. സ്വകാര്യ ഓഹരി ധനസഹായത്തോടെ (Leveraged Buyout) ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഏറ്റെടുക്കൽ ഡീലുകളിൽ ഒന്നാണിത്.
സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടും (PIF), ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്‌നറുടെ വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ അഫിനിറ്റി പാർട്‌ണേഴ്‌സ് എന്നിവർ ഉൾപ്പെട്ട ഒരു നിക്ഷേപ കൺസോർഷ്യമാണ് EA-യെ ഏറ്റെടുക്കുന്നത്.

ഈ ഏറ്റെടുക്കൽ, “വിനോദത്തിൻ്റെ ഭാവി കെട്ടിപ്പടുക്കുന്നതിനായി നവീകരണവും വളർച്ചയും ത്വരിതപ്പെടുത്താൻ EA-യെ സഹായിക്കും” എന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

പ്രമുഖ ഗെയിം ഫ്രാഞ്ചൈസികളായ മാഡൻ (Madden), FIFA (ഇപ്പോൾ EA FC), NBA, NHL, കോളേജ് ഫുട്ബോൾ തുടങ്ങിയവ ഉൾപ്പെടെയുള്ള മികച്ച സ്പോർട്സ് ഗെയിമുകളിലൂടെ EA പ്രശസ്തമാണ് ഇഎ സ്പോർട്സ്. കൂടാതെ, ദ സിംസ് (The Sims), ഡ്രാഗൺ ഏജ് (Dragon Age), മാസ് എഫക്റ്റ് (Mass Effect) തുടങ്ങിയ മറ്റ് ജനപ്രിയ ഗെയിമുകളും EA-യുടെ ശേഖരത്തിലുണ്ട്.

സൗദി PIF, സിൽവർ ലേക്ക്, കുഷ്‌നറുടെ അഫിനിറ്റി പാർട്‌ണേഴ്‌സ് എന്നിവരടങ്ങിയ കൺസോർഷ്യം പൊതു ഓഹരികൾ മുഴുവൻ വാങ്ങുന്നതോടെ, EA ഇനി സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം ചെയ്യപ്പെടില്ല. ഇതോടെ കമ്പനി സ്വകാര്യ സ്ഥാപനമായി മാറും.

Share Email
LATEST
More Articles
Top