യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് സഞ്ചരിച്ച വിമാനത്തിന്റെ ജിപിഎസ് തകരാറിലായത് അട്ടിമറിയെന്ന് ഇ യു

യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് സഞ്ചരിച്ച വിമാനത്തിന്റെ ജിപിഎസ് തകരാറിലായത് അട്ടിമറിയെന്ന് ഇ യു

സോഫിയ (ബൾഗേറിയ): യൂറോപ്പ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് സഞ്ചരിച്ച വിമാനത്തിന്റെ ജിപിഎസ് തകരാറിലായത് അട്ടിമറിയോ.?ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇത് വലിയ ചർച്ചയായി കഴിഞ്ഞു. യൂറോപ്യൻ യൂണിയൻ കമ്മിഷൻ പ്രസിഡൻ്റ് ഉർസുല വോൺ ദെർ ലെയൻ സഞ്ചരിച്ച വിമാനത്തിൻ്റെ ജിപിഎസ് തകരാറിലായതും  ഒടുവിൽ ഭൂപടത്തിൻ്റെ സഹായത്തോടെയാണ് പൈലറ്റ് വിമാനം ലാൻഡ് ചെയ്തതും.  സംഭവത്തിന് പിന്നിൽ റഷ്യൻ സൈബർ ആക്രമണമാണെന്നാണ്  യൂറോപ്യൻ യൂണിയൻ വൃത്തങ്ങൾ ആരോപിച്ചു. എന്നാൽ, റഷ്യൻ വക്താവ് ദിമിത്ര പെസ്കോവ് ആരോപണം തള്ളി.

യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യയ്ക്കെതിരെ യൂറോപ്യൻ യൂണിയൻ  സ്വീകരിക്കേണ്ട  നടപടികൾ വിലയിരുത്താനാണ് ഉർസുല ബൾഗേറിയയിലെത്തിയത്. ഇത് തന്നെയാണ് റഷ്യയാണോ ജിപിഎസ് തടസ്സപ്പെടുത്തിയതെന്ന സംശയത്തിനിം ഇടയാക്കിയത്. 

ജിപിഎസ് ജാമിങ്, സ്പൂഫിങ് തുടങ്ങിയ സൈബർ ആക്രമണങ്ങൾ കിഴക്കൻ യൂറോപ്പിലും ബാൾട്ടിക് കടൽ മേഖലയിലും വർധിച്ചുവരുന്നതായി റിപ്പോർട്ടുകളുണ്ട് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഇയു അധികൃതർ വ്യക്തമാക്കി.

ബൾഗേറിയയിലേക്കുള്ള യാത്രക്കിടെ വിമാനത്തിൻ്റെ ജിപിഎസ് നാവിഗേഷൻ സിസ്റ്റം തകരാറിലാവുകയായിരുന്നു. സോഫിയ വിമാനത്താവളത്തിൽ ഇറങ്ങാനൊരുങ്ങവെയായിരുന്നു സംഭവം. ഒടുവിൽ ഭൂപട സഹായത്തോടെ വിമാനം ലാൻഡ് ചെയ്തു.

ജിപിഎസ് സിഗ്നലുകൾ നഷ്ടമായതോടെ വിമാനം ഒരു മണിക്കൂറോളം വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ട് പറന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. 

EU says GPS malfunction on plane carrying EU Commission president was a sabotage

Share Email
Top