ലണ്ടന്‍: അതിരൂക്ഷമായ സൈബര്‍ ആക്രമണങ്ങളില്‍ യൂറോപ്പിലെ പല രാജ്യങ്ങളിലേയും വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റി. ബ്രിട്ടണിലെ ഹീത്രൂ ബല്‍ജിയത്തിലെ ബ്രസല്‍സ്, ജര്‍മ്മനിയിലെ ബെര്‍ലിന്‍ തുടങ്ങിയ വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങളാണ് തടസപ്പെട്ടത്.
കോളിന്‍സ് എയ്‌റോസ്‌പേസ് എന്ന എയ്‌റോസ്‌പേസ് കമ്പനിയെ ലക്ഷ്യമിട്ടാണ് സൈബര്‍ ആക്രമണം നടന്നത്. വിമാനങ്ങള്‍ വൈകുമെന്ന് ഹീത്രൂ വിമാനത്താവള അധികൃതര്‍ അറിയിച്ചു. ചെക്ക്-ഇന്‍, ബോര്‍ഡിങ് സേവനങ്ങള്‍ തടസപ്പെട്ടതായി ബ്രസല്‍സ് വിമാനത്താവളം അറിയിച്ചു. സാങ്കേതിക പ്രശ്‌നം തുടരുന്നതായാണ് കോളിന്‍സ് എയ്‌റോസ്‌പേസ് അറിയിക്കുന്നത്.
Europe hit by cyberattacks: Services at major airports disrupted













