ചികിത്സാപ്പിഴവ് ആരോപിച്ചുള്ള കേസുകളിൽ തീരുമാനമെടുക്കാൻ വിദഗ്ധ സമിതി; നിർണായക ഇടപെടലുമായി ഹൈക്കോടതി

ചികിത്സാപ്പിഴവ് ആരോപിച്ചുള്ള കേസുകളിൽ തീരുമാനമെടുക്കാൻ വിദഗ്ധ സമിതി; നിർണായക ഇടപെടലുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ചികിത്സാപ്പിഴവ് ആരോപിച്ചുള്ള കേസുകളിൽ തീരുമാനമെടുക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട് കോടതി കരട് മാർഗരേഖ പുറത്തിറക്കി. ജസ്റ്റിസ് വി.ജി. അരുണിന്റേതാണ് ഉത്തരവ്. രണ്ട് മരണങ്ങളുമായി ബന്ധപ്പെട്ട് ഡോക്ടർമാർ പ്രതികളായ കേസുകൾ പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിർദേശം.

മാർഗരേഖയിലെ പ്രധാന നിർദേശങ്ങൾ:

  • ചികിത്സാപ്പിഴവ് സംബന്ധിച്ച് പരാതി ലഭിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യമായ എല്ലാ രേഖകളും ശേഖരിക്കണം.
  • ഡോക്ടറുടെ കുറിപ്പ്, നഴ്‌സിന്റെ ഡയറി, ഡ്യൂട്ടി ചാർട്ട്, ഷിഫ്റ്റ് റിപ്പോർട്ട്, ഹാജർനില, ചികിത്സാ വിവരങ്ങൾ, രോഗിയുടെ സമ്മതപത്രം, ലാബ് റിപ്പോർട്ട്, ഡിസ്ചാർജ് വിവരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
  • അന്വേഷണ ഉദ്യോഗസ്ഥൻ മേലധികാരിയെ വിവരമറിയിക്കുകയും വിദഗ്ധരുടെ പാനൽ വിളിച്ചു ചേർക്കാൻ ആവശ്യപ്പെടുകയും വേണം.
  • ഓരോ മേഖലയിലും വൈദഗ്ധ്യമുള്ള ഡോക്ടർമാരുടെ പട്ടിക ജില്ലാ അടിസ്ഥാനത്തിൽ തയ്യാറാക്കണം.
  • വിദഗ്ധ സമിതി രൂപീകരിച്ച് 30 ദിവസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണം.
  • പരാതിക്കാർക്കും ഡോക്ടർക്കും നോട്ടീസ് നൽകുകയും രേഖാമൂലം മൊഴി നൽകാൻ അവസരം നൽകുകയും വേണം.

Expert committee to decide on cases of alleged medical malpractice; High Court makes crucial intervention

Share Email
Top