മുംബൈയില്‍ സ്‌ഫോടനം നടത്തുമെന്ന വ്യാജ സന്ദേശം: പ്രതിയെ നോയിഡയില്‍ നിന്നും പിടികൂടി

മുംബൈയില്‍ സ്‌ഫോടനം നടത്തുമെന്ന വ്യാജ സന്ദേശം: പ്രതിയെ നോയിഡയില്‍ നിന്നും പിടികൂടി

ന്യൂഡല്‍ഹി: മുംബൈയില്‍ 34 കേന്ദ്രങ്ങളില്‍ ചാവേറുകളെ ഉപയോഗിച്ച വന്‍ സ്‌ഫോടനം നടത്തുമെന്നു ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍. അശ്വിന്‍കുമാര്‍ സുപ്ര എന്നയാളെയാണ് നോയിഡയില്‍ നിന്നും അറസ്റ്റ് ചെയ്തത്.

അഞ്ചു വര്‍ഷമായി നോയിഡയില്‍ താമസിക്കുന്ന ആളാണ് അശ്വിന്‍. നോയിഡയിലെ സെക്ടര്‍-113ല്‍ വച്ച് പിടികൂടിയ പ്രതിയെ മുംബൈ പോലീസിന് കൈമാറി. വെള്ളിയാഴ്ച്ചയാണ് അ്ശ്വിന്‍ മുംബൈ പോലീസിന്റെ ഫോണിലേക്ക് ഭീഷണി സന്ദേശമയച്ചത്.ല ഷ്‌കര്‍-ഇ-ജിഹാദി എന്ന സംഘടനയുടെ പേരിലായിരുന്നു ഭീഷണി മുഴക്കിയത്. ഭീഷണിക്കു പിന്നാലെ മഹാരാഷ്ട്രയില്‍ സുരക്ഷാ സംവിധാനം കര്‍ക്കശമാക്കുകയും വ്യാപക പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു.

14 പാക്കിസ്ഥാനി ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും ചാവേറുകള്‍ ഉള്ള 34 കാറുകള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുമെന്നുമായിരുന്നു ഭീഷണി. 400 കിലോഗ്രാം ആര്‍ഡിഎക്‌സ് ഉപയോഗിച്ചാണ് സഫോടനം നടത്തുകയെന്നും ഭീഷണി സന്ദേശത്തിലുണ്ടായിരുന്നു.

മുംബൈയില്‍ 10 ദിവസത്തെ ഗണേശോത്സവം ആഘോഷിക്കുന്നതിനിടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഗണേശോത്സ വത്തിന്റെ അവസാന ദിവസമായ ശനിയാഴ്ച നഗരത്തിലെ തെരുവുകളില്‍ ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന സാഹചര്യത്തില്‍ വന്‍ സുരക്ഷയും ഒരുക്കിയിരുന്നു.

Fake message about bomb blast in Mumbai: Accused arrested from Noida

Share Email
LATEST
More Articles
Top